മനോരമ ഓണം കാര്‍ട്ടൂണ്‍: മുജീബ് പട്ളയ്ക്ക് സമ്മാനം
Sep 2, 2012, 16:34 IST
![]() |
Mujeeb Patla |
കേരളത്തില്‍ മാവേലി കണ്ട കാഴ്ചകള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു കാര്‍ട്ടൂണ്‍ മത്സരം. മലയാളത്തിന്റെ പ്രിയ താരം പത്മ ശ്രീ മമ്മൂട്ടിയാണ് കാര്‍ട്ടൂണുകള്‍ക്ക് മാര്‍ക്കിട്ടത്.
കൊച്ചി തെക്കന്‍ ചിറ്റൂരിലെ മനോജ് മത്തശേരില്‍ ആണ് ഒന്നാം സ്ഥാനം നേടിയത്. കോട്ടയത്തെ അബ്ബ വാഴൂര്‍ രണ്ടാം സ്ഥാനം നേടി. മത്സരത്തില്‍ പങ്കെടുത്ത നിരവധി പേര് പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹരായി.
മൊബൈല്‍ ഫോണില്‍ വിളിക്കുന്ന മദ്യപന് ബാലന്‍സില്ലെന്ന സന്ദേശത്തെ തുടര്‍ന്ന് ഇത് ഇവളെങ്ങെനെ അറിഞ്ഞു എന്ന് പരിതപിക്കുന്ന കാര്‍ട്ടൂണാണ് ഒന്നാം സ്ഥാനം നേടിയത്.
പഴയ കേസുകള്‍ പുനരന്വേഷിക്കുന്ന സാഹചര്യത്തില്‍ മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താക്കാന്‍ നല്കിയ ക്വട്ടേഷന്‍ കൂടി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന കാര്‍ട്ടൂണിനാണ് രണ്ടാം സ്ഥാനം.
വിവിധ ജ്വല്ലറികളും മൊബൈല്‍ കമ്പനികളും സില്‍ക്ക് വസ്ത്രാലയങ്ങളുമുള്പ്പെടെ മാവേലിയെ പരസ്യങ്ങള്ക്കുപയോഗിച്ച് തരം താഴ്ത്തുന്നതിനെതിരെയാണ് മൂന്നാം സമ്മാനാര്‍ഹമായ മൂജീബ് പട്ളയുടെ കാര്‍ട്ടൂണ്‍.
ഗള്‍ഫിലും നാട്ടിലും പ്രമുഖ മാധ്യമങ്ങളില്‍ മുജീബിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ മംഗലാപുരം ശ്രീനിവാസ കോളജിലെ അധ്യാപകനാണ്. പട്ളയിലെ ഷാഫിയുടെയും ജമീലയുടെയും മകനാണ്.
Releated News:
കുറികൊളളുന്ന നര്‍മവും വരയിലെ വൈവിധ്യവുമായി മുജീബ് പട്ള
Keywords: Kasaragod, Manorama Cartoon Competition, Kerala, Cartoon, Patla, Mujeeb Patla