സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയുടെ പ്രചരണങ്ങള്‍ക്ക് പ്രൗഢ തുടക്കം
May 31, 2012, 08:34 IST
![]() |
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ആറാമത് ആണ്ട് നേര്‍ച്ചയുടെ പ്രചരണ ഉദ്ഘാടനം പുത്തിഗെ മുഹിമ്മാത്തില്‍ സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നിര്‍വഹിക്കുന്നു. |
സയ്യിദ് അബ്ദുല്‍ അസീസ് ഐദറൂസി പ്രാര്‍ത്ഥന നടത്തി. സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പളയുടെ അധ്യക്ഷതയില്‍ സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി, ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
എന്‍.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍, സൈതലവി തങ്ങള്‍ ചെട്ടുംകുഴി, പള്ളങ്കോട്് അബ്ദുല്‍ ഖാദിര്‍ മദനി, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ് സഖാഫി തോക്ക, ഹസ്ബുല്ല തളങ്കര, അബ്ദു റഹ്മാന്‍ അഹ്‌സനി, മുസ്ഥഫാ സഖാഫി, എ.ബി മൊയ്തു സഅദി, അശ്രഫ് കരിപ്പൊടി, എം.പി അബ്ദുല്ല ഫൈസി, ഇത്തിഹാദ് മുഹമ്മദ് ഹാജി, സ്വാലിഹ് ഹാജി മുക്കൂട്, മുഹമ്മദ് സഖാഫി തോക്ക, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സ്ഥാപനത്തിലെ ആയിരത്തിലേറെ വിദ്യാര്‍ത്തികളുടെ രക്ഷിതാക്കളും നൂറുകണക്കിനു നാട്ടുകാരും സംബന്ധിച്ചു.
ഖത്മുല്‍ ഖുര്‍ആന്‍, ഖത്തം ദുആ, മത പ്രഭാഷണം, ദിക്‌റ് ഹല്‍ഖ തുടങ്ങിയ പരിപാടികളോടെ ജൂലൈ രണ്ടിനാണ് ആണ്ട് നേര്‍ച്ച. ഇതിന്റെ മുന്നോടിയായി ജില്ലയുടെ വിവിധ മഹല്ലുകളിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും അനുസ്മരണ സംഗമങ്ങള്‍ സംഘടിപ്പിക്കും. മുഹിമ്മാത്ത് ബ്രാഞ്ച് കമ്മറ്റികള്‍ക്കു കീഴില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും വിപുലമായ അനുസ്മര പരിപാടികള്‍ നടക്കും. ഒരു ലക്ഷം പേരിലേക്ക് നേരിട്ട് സന്ദേശമെത്തിക്കുന്നതിന് ജന സമ്പര്‍ക്ക പരിപാടി നടത്തും.
Keywords: Muhimmathil ahdal andu nercha, Puthige, Kasaragod