city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു

പുത്തിഗെ: (www.kasargodvartha.com 30/04/2017) വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ പുതിയ കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ച് മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷത്തിനും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസിനും ആയിരങ്ങളുടെ മഹാസംഗമത്തോടെ പ്രൗഢ സമാപനം. ഒരാഴ്ചയായി മുഹിമ്മാത്ത് നഗരിയില്‍ നടന്നുവരുന്ന ആത്മീയ - വിജ്ഞാന പരിപാടികളുടെ സമാപ്തി കുറിച്ച് നടന്ന സമാപന മഹാസമ്മേളനം ജനബാഹുല്യം കൊണ്ടും പ്രമുഖ പണ്ഡിതരുടെയും സയ്യിദുമാരുടെയും സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മുഹിമ്മാത്തിന്റെ രണ്ടര പതിറ്റാണ്ടിന്റെ സേവനം സമൂഹത്തിലുണ്ടാക്കിയ നവോത്ഥാന മുന്നേറ്റം വിളംബരം ചെയ്യുന്നതായിരുന്നു സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം.

ജില്ലക്കു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടകയില്‍നിന്നും നിരവധി വാഹനങ്ങളില്‍ പ്രവര്‍ത്തകരെത്തി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനയോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സ്ഥാനവസ്ത്രം വിതരണം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ സനദ് ദാനം നിര്‍വഹിച്ചു. മുഹിമ്മാത്ത് പ്രധാന കവാടത്തിന്റെ ഉദ്ഘാടനവും ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു

എം. അലിക്കുഞ്ഞി മുസ് ലിയാര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ മള്ഹര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുര്‍റശീദ് സൈനി കാമില്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, എ.പി. അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, ഹമീദ് മൗലവി ആലംപാടി, എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്ലത്തീഫ് സഅദി കൊട്ടില, സി.ഐ. അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസല്‍ മദനി തലക്കി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, എം.അന്തുഞ്ഞി മൊഗര്‍, നാസര്‍ ബന്താട്, സംബന്ധിച്ചു. സമാപന പ്രാര്‍ഥനാസദസ്സിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു.

രാവിലെ നടന്ന ഹിമമി പൂര്‍വ്വ വിദ്യാര്‍ഥി സമ്മേളനം ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് ഇബ്‌റാഹിം ഹാദി തങ്ങള്‍, സയ്യിദ് യുപി.എസ്. തങ്ങള്‍ അര്‍ളടുക്ക, വൈ എം അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൊയ്തു ഹിമമി ചേരൂര്‍ സ്വാഗതവും താജുദ്ദീന്‍ കറായ നന്ദിയും പറഞ്ഞു. പണ്ഡിത സമ്മേളനം കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി.


മുഹിമ്മാത്തിന്റെ പുതിയ വിസ്മയ കവാടം മിഴി തുറന്നു

മുപ്പത്തിയഞ്ച് ഏക്കറില്‍ പരന്നുകിടക്കുന്ന മുപ്പതോളം സ്ഥാപനങ്ങളുടെ വിസ്മയക്കാഴ്ചകളിലേക്ക് വഴിയൊരുക്കുന്ന മുഹിമ്മാത്തിന്റെ പുതിയ പ്രവേശന കവാടം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മുഹിമ്മാത്തിന്റെ പ്രൗഡിയും വൈവിധ്യം പ്രതിഫലിപ്പിക്കുന്ന നിലയില്‍ ഏറെ ആകര്‍ഷണീയമാണ് മുഹിമ്മാത്തിന്റെ പുതിയ പ്രവേശന കവാടം.

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു

വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അകത്തുകടക്കാനും പുറത്തേക്ക് പോകാനും പ്രത്യേകം വഴികള്‍ സജ്ജീകരിച്ചതോടൊപ്പം മധ്യഭാഗം മരങ്ങളും പൂച്ചെടികളും സജ്ജീകരിച്ച് പച്ചപിടിപ്പിച്ചിട്ടുണ്ട്. രാജകീയ പ്രൗഡി നല്‍കുന്ന കവാടം സ്വര്‍ണ നിറത്തിലാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ ചേര്‍ന്നാണ് സില്‍വര്‍ ജൂബിലി സമ്മേളന മുന്നോടിയായി കവാടം തുറന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്. കവാടത്തിന്റെ മുഴുവന്‍ ചെലവുകളും ഏറ്റെടുത്ത് കവാടം യാഥാര്‍ഥ്യമാക്കിയ കബീര്‍ കിന്നിംഗാറിന്റെ സാന്നിധ്യത്തിലാണ് കവാടം മിഴിതുറന്നത്. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

101 യുവ പണ്ഡിതര്‍ കര്‍മ രംഗത്തേക്ക്

കര്‍മ രംഗത്ത് 25 വര്‍ഷം പിന്നിടുന്ന മുഹിമ്മാത്ത് വിജ്ഞാന സ്ഥാപന സമുച്ഛയങ്ങളില്‍ നിന്ന് 101 യുവ പണ്ഡിതര്‍ കൂടി കര്‍മ രംഗത്തേക്ക്. 57 ഹിമമി പണ്ഡിതരും 44 ഹാഫിളുകളുമായി സില്‍വര്‍ ജൂബിലി സമ്മേളനത്തോടെ സനദ് വാങ്ങി പ്രബോധന വീഥിയില്‍ കര്‍മ നിരതരാവുന്നത്.

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു

മുഹിമ്മാത്തിന്റെ പ്രഥമ ബാച്ച് മുതല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രിന്‍സിപ്പലായ ശരീഅത്ത് കോളജ് ഇപ്പോള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുടെ നേതൃത്വത്തിലാണ് പഠനം പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലായി 226 യുവ പണ്ഡിതര്‍ വ്യത്യസ്ത മേഖലകളില്‍ പ്രബോധന ദൗത്യം ഏറ്റെടുത്ത് സേവനം ചെയ്ത് വരുന്നു.

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു

ശരീഅത്ത് നിയമങ്ങള്‍ മനുഷ്യ നിര്‍മിതമല്ല: പണ്ഡിത സംഗമം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിന്റെ വിധി വിലക്കുകളാണെന്നും ശരീഅത്ത് നിയമങ്ങളില്‍ മനുഷ്യ കൈകടത്തലുകള്‍ ഒരു നിലക്കും അനുവദനീയമല്ലെന്നും മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ഭാഗമായി സംഘടിപ്പിച്ച പണ്ഡിത സംഗമം അഭിപ്രായപ്പെട്ടു. ആധുനിക കാലഘട്ടത്തില്‍ ഉണ്ടാവുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പുതിയ പ്രതിഭാസങ്ങള്‍ക്കും കൃത്യമായ പരിഹാരം ഇസ്ലാമിക ശരീഅത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അത്തരം യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് പണ്ഡിതന്മാരുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കലിന്റെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. മാണി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, എസ്.പി ഹംസ സഖാഫി, മൊയ്തു സഅദി ചേരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ സ്വാഗതവും ഉമര്‍ സഖാഫി കൊമ്പോട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Muhimmath, Celebration, Inauguration, Kasaragod, Programme, Puthige, Silver Jubilee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia