city-gold-ad-for-blogger

മുഹിമ്മാത്തിന്റെ ഇരുപതിന കാരുണ്യ പദ്ധതിക്ക് രൂപമായി

മുഹിമ്മാത്തിന്റെ ഇരുപതിന കാരുണ്യ പദ്ധതിക്ക് രൂപമായി
പുത്തിഗെ: മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക കര്‍മപദ്ധതിയുടെ പ്രഖ്യാപനം നടന്നു. വിഷന്‍ 20 ല്‍ ഉള്‍പെടുത്തി 20 ഇന കാരുണ്യപദ്ധതിക്കാണ് ഡിസംബര്‍ 21, 22, 23 തിയതികളില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനം രൂപം നല്‍കിയത്. ഭവന നിര്‍മാണം, റെസിഡന്‍ഷ്യല്‍ കോളനി, ടൈലറിംഗ് മെഷീന്‍, ഓട്ടോറിക്ഷ, പെട്ടിക്കട, തുടങ്ങിയവയുടെ വിതരണം, വിധവാ പെന്‍ഷന്‍, മതാധ്യാപക പെന്‍ഷന്‍, വിവാഹ സഹായം, ചികിത്സാ സഹായം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ നടപ്പിലാക്കും. പശു, ആട്, കോഴി വളര്‍ത്തലിന് സഹായം നല്‍കും. ആംബുലന്‍സ്, ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍, സ്‌കൂളുകള്‍ക്ക് ലൈബ്രറി റാക്ക് തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

കാരുണ്യപദ്ധതി സ്വാഗതസംഘം ചെയര്‍മാന്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി ബി. എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എ.കെ. ഇസ്സുദ്ദീന്‍ സഖാഫി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അന്തുഞ്ഞി മൊഗര്‍, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, കാട്ടിപ്പാറ അബ്ദുറഹ്മാന്‍ സഖാഫി, നാസ്വര്‍ ബന്താട്, എ. എം. മുഹമ്മദ് ഹാജി, ബശീര്‍ മങ്കയം, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സി. കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, വാഹിദ് സഖാഫി, ഖലീല്‍ സഖാഫി കൊല്യം സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു.
Keywords: Muhimmath, Relief, Project, 20th anniversary, Outhige, Kasaragod, Kerala, Malayalam news, Muhimmath plans kindness campaign

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia