city-gold-ad-for-blogger

മുഹിമ്മാത്ത് മാനവ രക്ഷാ സ്‌നേഹ യാത്രക്ക് മഞ്ചേശ്വരത്ത് തുടക്കമായി

മഞ്ചേശ്വരം: (www.kasargodvartha.com 07.11.2016) തീവ്രവാദ ചിന്താഗതികള്‍ക്കെതിരെ പൊതുജന വികാരമുണര്‍ത്തി മുഹിമ്മാത്ത് മാനവ രക്ഷാ സ്‌നേഹ സന്ദേശ യാത്രക്ക് മഞ്ചേശ്വരത്ത് തുടക്കമായി. ഗുണകാംക്ഷയാണ് മതം എന്ന പ്രമേയത്തില്‍ 2017 ഏപ്രിലില്‍ നടക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 11ാം ഉറൂസ് മുബാറക് എന്നിവയുടെ ഭാഗമായിട്ടാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന സ്‌നേഹ യാത്ര പര്യടനം തുടങ്ങിയത്. 300 കേന്ദ്രങ്ങളില്‍ തീവ്രവാദ വിരുദ്ധ പ്രഭാഷണമൊരുക്കുന്ന യാത്ര എല്‍ഇഡി സൗകര്യത്തോടെ ഡിജിറ്റല്‍ സംവിധാനത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഹൊസങ്കടി മള്ഹറില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് ബുഖാരി തങ്ങളുടെ മഖാമില്‍ കൂട്ട സിയാറത്തിന് ശേഷം ഉദ്യാവരം മഖാം സിയാറത്തോടെയാണ് യാത്ര പര്യടനം തുടങ്ങിയത്. ഉദ്യാവരം മഖാം പരിസരത്ത് സയ്യിദ് അത്വാഉല്ലാഹ് തങ്ങള്‍ ഉദ്യാവര്‍ മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സി അബ്ദുല്ല മുസ് ലിയാര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.  സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ മള്ഹര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വാഹിദ് സഖാഫി, തോക്കെ മുഹമ്മദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹസന്‍ കുഞ്ഞി മള്ഹര്‍, ഖലീല്‍ അഹ്‌സനി, മജീദ് ഹാജി, മൂസ മുസ് ലിയാര്‍ ഉദ്യാവരം തുടങ്ങിയവര്‍ സംബന്ധിച്ചു.

സലീം കോപ്പ ഡയറക്ടറായ യാത്രയില്‍ എസ്എസ്എഫ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി സിദ്ദീഖ് പൂത്തപ്പലം, സലാം ഐഡിയ, ഫാറൂഖ് ഹിമമി, ശഫീഖ് ഹിമമി സഖാഫി, റാശിദ് പുളിക്കൂര്‍ തുടങ്ങിയ സില്‍വര്‍ ഗാര്‍ഡ് സ്ഥിരാംഗങ്ങളാണ്. പ്രഥമ ദിവസം സ്‌നേഹ യാത്ര എട്ട് സ്ഥലങ്ങളില്‍ പ്രഭാഷണം നടത്തിയതിന് ശേഷം ഗുഡ്ഡഗേരിയില്‍ സമാപിച്ചു. ചൊവ്വാഴ്ച മഞ്ചേശ്വരം കടമ്പാറില്‍ നിന്ന് തുടങ്ങി എട്ട് സ്ഥലങ്ങളില്‍ പ്രഭാഷണത്തിന് ശേഷം വൈകുന്നേരം ബട്ടിപ്പദവില്‍ സമാപിക്കും.

മുഹിമ്മാത്ത് മാനവ രക്ഷാ സ്‌നേഹ യാത്രക്ക് മഞ്ചേശ്വരത്ത് തുടക്കമായി

Keywords:  kasaragod, Muhimmath, Manjeshwaram, Hosangadi, Manava Raksha Sneha Yathra, Udyavaram, Visit, March.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia