സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ച: 300 മഹല്ലുകളില്‍ അനുസ്മരണ സംഗമങ്ങള്‍
Jun 4, 2012, 10:45 IST
പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ആറാമത് നേര്‍ച്ചയുടെ പ്രചരണ ഭാഗമായി ജില്ലയിലെ 300 ലേറെ മഹല്ലുകളില്‍ ആനുസ്മരണ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജൂലൈ രണ്ടിനാണ് ആണ്ട് നേര്‍ച്ച.
ഓരോ മഹല്ലുകളിലും മൗലിദ് പാരായണം, അനുസ്മരണ പ്രഭാഷണം, തഹ്‌ലീല്‍, സമൂഹ പ്രാര്‍ത്ഥന, ലഭുലേഖ വിതരണം എന്നിവ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ 5ന് ചൊവ്വാഴ്ച ഉച്ചയക്ക് 12 മണിക്ക് നീലമ്പാറയില്‍ നടക്കും. സുലൈമാന്‍ കരിവെളളളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഹസ്ബുല്ലാഹ് തളങ്കര, അബ്ദുല്ലക്കുട്ടി ഫൈസി, സുലൈമാന്‍ ക്ലായിക്കോട് തുടങ്ങിയവര്‍ പ്രസംഗിക്കും.
ജനസമ്പര്‍ക്ക പരിപാടിയില്‍ വിതരണം ചെയ്യുന്നതിന് ലഘുലേഖ പുറത്തിറക്കി മലയാളം ലഘു ലേഖ സയ്യിദ് അലവി തങ്ങളും കന്നഡ ലഘുലേഖ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരും പ്രകാശനം ചെയ്തു. ഇത്തിഹാദ് മുഹമ്മദ് ഹാജി, സ്വാലിഹ് ഹാജി മുക്കൂട് എന്നിവര്‍ ഏറ്റു വാങ്ങി. സയ്യിദ് അബ്ദുല്‍ അസീസ് ഐദറൂസി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു.
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ആറാമത് ആണ്ട് നേര്‍ച്ചയുടെ ജനസമ്പര്‍ക്ക മലയാളം ലഘുലേഖ സയ്യിദ് അലവി തങ്ങളും കന്നട ലഘുലേഖ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരും പ്രകാശനം ചെയ്യുന്നു.
Keywords: Muhimmath laghu Lekha, Distribution, Puthige, Kasaragod