മുഹിമ്മാത്ത് ഹെല്‍ത്ത് കെയര്‍ ഉദ്ഘാടനം ചെയ്തു
Sep 29, 2013, 20:16 IST
പുത്തിഗെ: പുത്തിഗെ മുഹിമ്മാത്തില്‍ ഹെല്‍ത്ത് കെയര്‍ ഉദ്ഘാടനം ചെയ്തു. ആയിരത്തി മുന്നൂറിലേറെ വരുന്ന അനാഥര്‍ക്കും അന്തേവാസികള്‍ക്കും ആഴ്ചയിലൊരിക്കല്‍ സൗജന്യ ആതുര സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഹിമ്മാത്ത് ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
എല്ലാ വെള്ളിയാഴ്ചകളിലും ഡോ.ശമീം വിദ്യാര്‍ത്ഥികളെ സൗജന്യമായി പരിശോധിക്കും. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കും ഡോക്ടര്‍ ശമീമിന്റെ സേവനം ലഭിക്കും. മുഹിമ്മാത്ത് സൗദി ദമാം കമ്മിറ്റി പ്രവര്‍ത്തകനായ കട്ടത്തടുക്കയിലെ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകനായ ശമീം മുഹിമ്മാത്തില്‍ 10 വര്‍ഷം പഠിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ററി വിദ്യഭ്യാസ ശേഷം മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളജില്‍ മെഡിസിന് ചേരുകയായിരുന്നു. അവിടെ നിന്ന് ഒരു വര്‍ഷം മുമ്പാണ് ഡോക്ടറായി പുറത്തിറങ്ങിയത്.
സ്ഥാപന ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഹാജി അമീറലി ചൂരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍, സലാം അഹ്സനി പനയങ്കര, ഇബ്രാഹിം അഹ്സനി, ഇല്ല്യാസ് സഖാഫി, ഡോ. ശമീം കട്ടത്തടുക്ക, അബ്ദുല്ല ഗുണാജെ, ഷൗക്കത്തലി കട്ടത്തടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords : Muhimmath, Inauguration, Health, Kasaragod, Kerala, Center, Students, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
എല്ലാ വെള്ളിയാഴ്ചകളിലും ഡോ.ശമീം വിദ്യാര്‍ത്ഥികളെ സൗജന്യമായി പരിശോധിക്കും. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കും ഡോക്ടര്‍ ശമീമിന്റെ സേവനം ലഭിക്കും. മുഹിമ്മാത്ത് സൗദി ദമാം കമ്മിറ്റി പ്രവര്‍ത്തകനായ കട്ടത്തടുക്കയിലെ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകനായ ശമീം മുഹിമ്മാത്തില്‍ 10 വര്‍ഷം പഠിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ററി വിദ്യഭ്യാസ ശേഷം മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളജില്‍ മെഡിസിന് ചേരുകയായിരുന്നു. അവിടെ നിന്ന് ഒരു വര്‍ഷം മുമ്പാണ് ഡോക്ടറായി പുറത്തിറങ്ങിയത്.
![]() |
പുത്തിഗെ മുഹിമ്മാത്തില്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യുന്നു ഡോ: ശമീം കട്ടത്തടുക്ക സമീപം. |
Advertisement: