city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Spiritual Event | മുഹിമ്മാത്ത് സനദ് ദാന സമ്മേളനം വ്യാഴാഴ്ച; ത്വാഹിർ തങ്ങൾ ഉറൂസിന് ബുധനാഴ്ച കൊടി ഉയരും

Puthige Muhimmath Uroos and graduation ceremony
Kasargodvartha Photo

● 35 യുവ പണ്ഡിതർക്ക് സനദ് നൽകും.
● അഞ്ച് ദിവസം ആത്മീയ, സാംസ്കാരിക പരിപാടികൾ നടക്കും.
● കർണാടക സ്പീക്കർ, എംപി, എംഎൽഎമാർ തുടങ്ങിയവർ അതിഥികളായിരിക്കും.

കാസർകോട്: (KasargodVartha) പുത്തിഗെ മുഹിമ്മാത്ത് സ്ഥാപന സമുച്ചയത്തിന്റെ ശില്പി സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പത്തൊമ്പതാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാനവും ഈ മാസം അഞ്ച് മുതൽ ഒമ്പത് വരെ പുത്തിഗെ മുഹിമ്മാത്ത് നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് ദിനം നീളുന്ന ആത്മീയ സാംസ്കാരിക പരിപാടികൾ ഞായറാഴ്ച രാത്രി നടക്കുന്ന അഹ്ദലിയ്യ ആത്മീയ സമ്മേളനത്തോടെ സമാപിക്കും. മുഹിമ്മാത്ത് സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 35 യുവ പണ്ഡിതർക്ക് സനദ് നൽകുന്ന ചടങ്ങ് വ്യാഴാഴ്ചയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ഇച്ചിലങ്കോട് മാലിക്ദീനാർ മഖാം സിയാറത്തോടെ ഉറൂസ് പരിപാടികൾക്ക് ഔപചാരിക തുടക്കമാവും. സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകും. വൈകിട്ട് 4ന് മുഗുറോഡിൽ നിന്നും മുഹിമ്മാത്തിലേക്ക് നടക്കുന്ന വിളംബര ഘോഷ യാത്രക്ക് ശേഷം അഹ്ദൽ മഖാമിൽ സിയാറത്ത് നടക്കും. മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ പതാക ഉയർത്തും. ദൗറത്തുൽ ഖുർആൻ ചടങ്ങിന് സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി നേതൃത്വം നൽകും. സ്വാഗത സംഘം ചെയർമാൻ കല്ലങ്കടി ഉമ്പു ഹാജി അദ്ധ്യക്ഷത വഹിക്കും.

വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഹജ്ജ് പഠന ക്ലാസ് നടക്കും. അബ്ദുൽ കരീം സഖാഫി ഇടുക്കി നേതൃത്വം നൽകും. സാംസ്കാരിക സമ്മേളനം വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കർണാടക സ്പീക്കർ യു ടി ഖാദിർ ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി, എം എൽ എ മാരായ എ കെ എം അഷ്റഫ്, എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു തുടങ്ങിയവർ അതിഥികളാവും. തുടർന്ന് ഹിഫ്‌ള്, ശരീഅ വിദ്യാർത്ഥികളുടെ സ്ഥാന വസ്ത്ര വിതരണ ചടങ്ങ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ നേതൃത്വത്തിൽ നടക്കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്‌ഘാടനം ചെയ്യും. 

വ്യാഴാഴ്ച രാത്രി 7.30ന് സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി, കൊമ്പം മുഹമ്മദ് മുസ്ലിയാർ വി പി എം ഫൈസി വില്യാപ്പള്ളി, എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് പ്രസംഗിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ആമുഖ പ്രഭാഷണം നടത്തും.

ഏഴിന് (വെള്ളിയാഴ്ച) വൈകിട്ട് നാലിന് രിഫാഈ റാത്തീബ് മജ്‌ലിസ് നടക്കും. രാത്രി ഏഴ് മണിക്ക് കൂറ്റമ്പാറ അബ്ദുൽ റഹ്‌മാൻ ദാരിമി പ്രഭാഷണം നടത്തും. ഫെബ്രുവരി എട്ടിന് (ശനി) രാവിലെ തമിഴ് പ്രതിനിധി സമ്മേളനം സയ്യിദ് ഹബീബ് അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ കമൽ സഖാഫി ചെന്നൈ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 4 ന് മുഹ്‌യുദ്ദീൻ റാത്തീബ് മജ്‌ലിസ് നടക്കും. രാത്രി 7 ന് നടക്കുന്ന മതപ്രഭാഷണ പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും, ഇബ്രാഹിം സഖാഫി താത്തൂർ പ്രഭാഷണം നടത്തും. 

ഞായറാഴ്ച രാവിലെ 11ന് മൗലിദ് സദസ്സിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകും. വൈകിട്ട് 4.30ന് ഖത്തം ദുആ ചടങ്ങുകൾക്ക് സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സ്വാലിഹ് സഅദി തളിപ്പറമ്പ നേതൃത്വം നൽകും. ഉറൂസ് സമാപനമായി വൈകിട്ട് 6.33 മുതൽ അഹ്ദലിയ്യ ആത്മീയ സമ്മേളനം മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, നൗഫൽ സഖാഫി കളസ, കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവം, ഡോ. മുഹമ്മദ് ഫാസിൽ റസ്വി കാവൽക്കട്ട തുടങ്ങിയവർ പ്രസംഗിക്കും. തബറുക് വിതരണത്തോടെ സമാപിക്കും.

മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, എസ്.എസ്.എഫ്. കേരള പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സ്വാഗത സംഘം ട്രഷറർ കല്ലങ്കടി ഉമ്പു ഹാജി, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, മുഹിമ്മാത്ത് ട്രഷറർ ഹാജി അമീറലി ചൂരി, സ്വാഗത സംഘം ജനറൽ കൺവീനർ മൂസ സഖാഫി കളത്തൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The 19th Uroos and Sanad Dana Ceremony in Puthige will take place from February 5 to 9, with spiritual and cultural programs. The event will culminate in a spiritual conference on Sunday.

#UroosPuthige #SanadDana #Muhimmath #SpiritualEvents #Kasargod #UroosCelebration

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia