മുഹിമ്മാത്ത് പച്ചക്കറികൃഷിക്ക് അവാര്‍ഡ്
Apr 21, 2013, 16:35 IST
പുത്തിഗെ: മുഹിമ്മാത്ത് വിഷന്‍-20 ന്റെ ഭാഗമായ ഗ്രീന്‍ മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി പ്രകാരം ഒരുക്കിയ പച്ചക്കറികൃഷിക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ അവാര്‍ഡ്. സ്വകാര്യ സ്ഥാപന വിഭാഗത്തില്‍ ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം മുഹിമ്മാത്തിനാണ് ലഭിച്ചത്.
പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലിക്കടവില്‍ നടന്ന സെമിനാറില്‍ വകുപ്പ് മന്ത്രിക്ക് വേണ്ടി പി.കരുണാകരന്‍ എം.പി അവാര്‍ഡ് സമ്മാനിച്ചു. മുഹിമ്മാത്ത് സ്ഥാപനത്തിനു വേണ്ടി സെക്രട്ടറി എം.അന്തുഞ്ഞി മൊഗര്‍ അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി.
ഗ്രീന്‍ മുഹിമ്മാത്ത് പദ്ധതി കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനനാണ് ഉദ്ഘാടനം ചെയ്തത്. പച്ചക്കറിക്കു പുറമെ മറ്റു കാര്‍ഷിക വിഭവങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നു. രണ്ട് ഏക്കറിലേറെ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാന്‍ മുഹിമ്മാത്തിന്് പദ്ധതിയുണ്ട്.
വിദ്യാര്‍ഥികളും ജീവനക്കാരുമായി സ്ഥാപനത്തിലെ 1250 ലെറെ പേര്‍ കുളിക്കാനും ശുചീകരണത്തിനുമായി ഉപയോഗിച്ച ശേഷം പാഴായിപ്പോകുന്ന ജലം പൂര്‍ണമായും ശുചീകരിച്ച് കൃഷിക്ക് ഉപയോഗിക്കുകയും മുഴുവന്‍ അന്തേവാസികള്‍ക്കുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കുകയുമാണ് ലക്ഷ്യം. സ്ഥാപന അന്തേവാസികള്‍ ഒഴിവു വേളകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതി ജൈവ കൃഷി രീതികള്‍ അവലംഭിച്ചാണ് നടപ്പിലാക്കുന്നത്.
Keywords: Muhimmath, Vegetable, Farming, Green muhimmath, Muhimmath vision-20, Award, Kerala agriculture department, P.Karunakaran MP, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.