മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക മഹാസമ്മേളനം ഡിസംബറില്‍
Jul 5, 2012, 11:03 IST
പുത്തിഗെ: 1992ല്‍ സ്ഥാപിതമായ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജുക്കേഷന്‍ സെന്ററിന്റെ ഇരുപതാം വാര്‍ഷിക മഹാ സമ്മേളനം ഡിസംബര്‍ 21,22,23 തിയ്യതികളില്‍ പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടത്താന്‍ തീരുമാനം. എസ്.എം.എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരിയാണ് തിയ്യതി പ്രഖ്യാപിച്ചത്.
സ്ഥാപനത്തിന്റെ സമഗ്ര വികസനവും സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക അഭിവൃദ്ധിയും ലക്ഷ്യം വെച്ച് വിഷന്‍ 2020 എന്ന പേരില്‍ ആറ് മാസത്തെ ഏഴിന കര്‍മ പദ്ധതിയും ഖലീല്‍ തങ്ങള്‍ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ മുന്നേറ്റം, ജീവകാരുണ്യ സംരംഭം, ദഅ്‌വാ പാക്കേജ്, പരിസ്ഥിതി സൗഹൃദ ക്യാമ്പസ്, വരുമാനദായക സംരംഭങ്ങള്‍, ഐ.റ്റി ഡെവലപ്‌മെന്റ് എന്നീ ലക്ഷ്യങ്ങളോടെയാണ് വിഷന്‍ 2020 പ്രഖ്യാപിച്ചത്. നിലവിലെ സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം പുതിയ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍, കമ്മ്യൂണിറ്റി കോളേജ്, സിവില്‍ സര്‍വ്വീസ്/എന്‍ട്രന്‍സ് കോച്ചിംഗ്, സ്‌കോളര്‍ഷിപ്പ് പദ്ധതി, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ തുടങ്ങിയവ നടപ്പിലാക്കും.
മുഹമ്മാത്തിന്റെ നിലവിലെ കാരുണ്യ നിധി വിപുലപ്പെടുത്തുന്നതോടൊപ്പം പാവങ്ങള്‍ക്കു ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി സഹായങ്ങള്‍ നല്‍കും. ആരോഗ്യ ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, പരിസര ശുചീകരണത്തിന് പരിപാടികള്‍തുടങ്ങിയവക്ക് മുന്‍ഗണന നല്‍കും. പരിസ്ഥിതി സൗഹൃദവും മലിന മുക്തവുമായ ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഐദറൂസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി, സി.അബ്ദുല്ല മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, കന്തല്‍ സൂപ്പി മദനി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അശ്‌റഫ് അശ്‌റഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, സി.എച്ച് മുഹമ്മദ് കുഞ്ഞി പട്‌ള, എ.എം മുഹമ്മദ് ഹാജി സീതാംഗോളി, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും സെക്രട്ടറി എം.അന്തുഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു.
Keywords: Muhimmath, 20th anniversary conference, Puthige, Kasaragod