city-gold-ad-for-blogger

മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആറാം ആണ്ട് നേര്‍ച്ച 29ന് തുടങ്ങും

മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആറാം ആണ്ട് നേര്‍ച്ച 29ന് തുടങ്ങും


കാസര്‍കോട്: പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് സ്ഥാപകനുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ആറാമത് ആണ്ട് നേര്‍ച്ച പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ ജൂണ്‍ 29 വെളളിയാഴ്ച ഖത്മുല്‍ ഖുര്‍ആന്‍ സദസ്സോടെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 2 ന് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തോടെ സമാപിക്കും. ആത്മീയ സംഗമത്തിനെത്തുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ മുഹിമ്മാത്ത് നഗറില്‍ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെളളിയാഴ്ച ഉച്‌യ്ക്ക് 3 മണിക്ക് അഹ്ദല്‍ മഖാമിലും പയോട്ട തങ്ങള്‍ മഖാമിലും നടക്കുന്ന സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍ഡമാന്‍ സയ്യിദ് ഇ്രബാഹീം പൂക്കുുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തും.

ഖത്മുല്‍ ഖുര്‍ആന്‍ പരിപാടിയുടെ ഉദ്ഘാടനം മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സി.അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നിര്‍വഹിക്കും. അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ പാരായണത്തിന് ബായാര്‍ മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തുര്‍ക്കളിഗെ തുടക്കം കുറിക്കും.വിശുദ്ധ ഖുര്‍ആന്‍ മഹത്തുക്കളുടെ ഹള്‌റത്തില്‍ എന്ന വിഷയത്തില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രഭാഷണം നടത്തും. തിങ്കളാഴ്ച ഉച്ചവരെ മഖാമില്‍ ഖുര്‍ആന്‍ പാരായണം തുടരും. വിവിധ സുവനീറുകളുടെയും സി.ഡികളുടെയും പ്രകാശനങ്ങളും നടക്കും.

വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 7 മണിക്ക് നടക്കുന്ന മത പ്രഭാഷണ പരമ്പരയില്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രസംഗിക്കും. ഞായറാഴ്ച വൈകിട്ട് 4ന് മുഹിമ്മാത്ത് ക്യാമ്പസില്‍ ഹിമമി, പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം നടക്കും. അബ്ദു റഹ്മാന്‍ അഹ്‌സനിയുട അധ്യക്ഷതയില്‍ ജലാലിയ്യ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരന്‍ സി. ഹംസ വിഷയാവതരണം നടത്തും. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കും. സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍ അനുമോദനം സമര്‍പ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദു റഹ്മാന്‍, എസ്.പി ഹംസ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി എന്നിവര്‍ പ്രസംഗിക്കും.

സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ സുബ്ഹി നിസ്‌കാര ശേഷം അഹ്ദല്‍ മഖാമില്‍ മദ്ഹ് കാവ്യ ആലാപനത്തോടെ പരിപാടികള്‍ തുടങ്ങും. 9 മണിക്ക് പ്രവാചക പ്രേമ കാവ്യമായ ഖസീദത്ത് ബുര്‍ദ സദസ്സ് നടക്കും. രാവിലെ 10ന് അനുസ്മരണ സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്ദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഇസ്സുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിക്കും. . അല്ലാഹുവിന്റെ ഔലിയാക്കള്‍ മഹത്വും ആദരവും എന്ന വിഷയത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ സഖാഫി പ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹീം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് അബ്ദുല്‍ അസീസ് ഐദറൂസി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ബണ്‍പത്തടുക്ക, കെ.പി ഹുസൈന്‍ സഅദി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് 12 ന് മൗലിദ് സദസ്സിന് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, സി.പി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പഴയകടപ്പുറം നേതൃത്വം നല്‍കും. 1.30 ന് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആയ്ക്ക് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉജിറ നേതൃത്വം നല്‍കും.

ഉച്ചയ്ക്ക് 2മണിക്ക് മുഖാമുഖം ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. നവാസ് ഹിമമി പൊയ്ത്തുംകടവ് വിഷയവാതരണം നടത്തും.

തിങ്കളാഴ്ച വൈകിട്ട് 4.30 ന് ദ്ക്‌റ് ദുആ സമാപന സമ്മേളനം കുമ്പോല്‍ സയ്യിദ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറയും. സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ദിക്‌റ് ഹല്‍ഖക്ക് മഅ്ദില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കും.

സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മച്ചമ്പാടി, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, എന്‍.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എച്ച്.ഐ ഇബ്രാഹീം മദനി, തുടങ്ങിയവര്‍ പ്രസംഗിക്കും. തബറുക് വിതരണത്തോടെ രാത്രി 9.30ന് സമാപിക്കും. മുഴുവന്‍ പരിപാടികളും മുഹിമ്മാത്ത് ഡോട്ട്‌കോം വഴി ആഗോളതലത്തില്‍ ലഭ്യമാക്കും.

1992ല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിതമായ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജുക്കേഷന്‍ സെന്ററിനു കീഴില്‍ ഇന്ന് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ 35 ഏക്കര്‍ വിസ്തൃതിയില്‍ 27 വൈവിധ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അനാഥ-അഗതി മന്ദിരം, ശരീഅത്ത്-ദഅ്‌വാ-ഹിഫ്‌ള് കോളേജുകളിലെ ആയിരത്തിലേറെ വരുന്ന അന്തേവാസികളുടെ താമസ,ഭക്ഷണ, പഠന ചെലവുകള്‍ സ്ഥാപനം സൗജന്യമായി വഹിക്കുന്നു. പ്രതിമാസം കാല്‍ കോടിയിലേറെ രൂപ ജീവകാരുണ്യ മേഖലയില്‍ മുഹിമ്മാത്ത് ചെലവഴിക്കുന്നു.

ഡിസംബര്‍ വരെ നീണ്ട് നില്‍ക്കുന്ന മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക ഭാഗമായാണ് ഈ വര്‍ഷത്തെ ആണ്ട് നേര്‍ച്ച. ഇരുപതാം വാര്‍ഷിക കര്‍മ പദ്ധതി ആണ്ട് നേര്‍ച്ചയുടെ സമാപന വേദിയില്‍ പ്രഖ്യാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി (ജനറല്‍ സെക്രട്ടറി, മുഹിമ്മാത്ത്), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ജനറല്‍ കണ്‍വീനര്‍, സ്വാഗത സംഘം), സുലൈമാന്‍ കരിവള്ളൂര്‍ (ജനറല്‍ സെക്രട്ടറി, ജില്ലാ എസ്.വൈ.എസ്)
അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (വര്‍ക്കിംഗ് കണ്‍വീനര്‍, സ്വാഗത സംഘം)
മൂസ സഖാഫി കളത്തൂര്‍ (എസ്. എസ് .എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡന്റ്)
അന്തുഞ്ഞി മൊഗര്‍ (സെക്രട്ടറി, മുഹിമ്മാത്ത്), സി ച്ച് മുഹമ്മദ് പട്‌ള എന്നിവര്‍ സംബന്ധിച്ചു.

Key words: Muthimath, Thahirul Thangal, Memory day, Kasargod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia