city-gold-ad-for-blogger

മുഹമ്മദിന്റെ മരണം: ചൊവ്വാഴ്ച പോലീസ് സര്‍ജനില്‍ നിന്നും മൊഴിയെടുക്കും

വെള്ളരിക്കുണ്ട്: (www.kasargodvartha.com 27/02/2017) വെള്ളരിക്കുണ്ട് പരപ്പയിലെ കിനാനൂര്‍ മുഹമ്മദ് (63) അടിയേറ്റ് മരിച്ച സംഭവത്തില്‍ കേസന്വേഷിക്കുന്ന വെള്ളരിക്കുണ്ട് സി ഐ സുനില്‍ കുമാര്‍ ചൊവ്വാഴ്ച പോലീസ് സര്‍ജനില്‍ നിന്നും മൊഴിയെടുക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് മുഹമ്മദിനെ വീട്ടുപറമ്പില്‍ മരിച്ച നിലയില്‍ കണെത്തിയത്.

സഹോദരിയുടെ മകന്‍ റഷീദിന്റെ അടിയേറ്റാണ് മുഹമ്മദ് മരിച്ചതെന്നാണ് അയല്‍വാസി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. മുഹമ്മദിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ദ പോസ്റ്റ്‌മോര്‍ച്ചം നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഗോപാലകൃഷ്ണനില്‍ നിന്നുമാണ് ചൊവ്വാഴ്ച മൊഴിയെടുക്കുക.

മുഹമ്മദിന്റെ മരണം: ചൊവ്വാഴ്ച പോലീസ് സര്‍ജനില്‍ നിന്നും മൊഴിയെടുക്കും

പോലീസ് കസ്റ്റഡിയിലെടുത്ത റഷീദ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് റഷീദിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിലിക്കും തുടര്‍നടപടിയെന്ന് പോലീസ് പറഞ്ഞു. സ്ഥലം സംബന്ധമായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News: ഗൃഹനാഥന്‍ അടിയേറ്റു മരിച്ചു; സഹോദരിയുടെ മകന്‍ പിടിയില്‍

Keywords: Death, Vellarikundu, Kasaragod, Investigation, Police, Case, Deadbody, Postmortem Report, Neighbor, Priyaram Medical College, Custody, Muhammed's death: Statement from police surgeon will be recorded on tuesday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia