മുഹമ്മദിന് ഇനി സല്‍വ കെയര്‍ ഹോമില്‍
Mar 26, 2015, 22:22 IST
ഷാഫി തെരുവത്ത്
കാസര്‍കോട്: (www.kasargodvartha.com 26/03/2015) ഉറ്റവരെ കാണാതെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അന്തിയുറങ്ങിയിരുന്ന കൊയിലാണ്ടി ചേമഞ്ചേരിയിലെ മുഹമ്മദിനെ (88) പാണ്ടിക്കാടിലെ സല്‍വ കെയര്‍ ഹോം അധികൃതര്‍ ഏറ്റെടുത്തു.
മുഹമ്മദ് ഉറ്റവരെ തേടി അലയുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരായ സിറാജ് തെക്കില്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ ഇടപെടുകയും തുടര്‍ന്ന് സല്‍വ കെയര്‍ഹോം അധികൃതര്‍ മുഹമ്മദിന് അഭയം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം സല്‍വ കെയര്‍ഹോം അധികൃതര്‍ കാസര്‍കോട്ടെത്തി മുഹമ്മദിനെ പാണ്ടിക്കാടിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങളായി കാസര്‍കോട് ഉറ്റവരെ തേടുകയായിരുന്നു മുഹമ്മദ്. അന്തിയുറങ്ങിയത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തായിരുന്നു. പകല്‍ നേരങ്ങളില്‍ പള്ളികളിലും മറ്റും കഴിച്ചുകൂടുകയായിരുന്നു. കാരുണ്യമുള്ളവര്‍ ഭക്ഷണം നല്‍കി സംരക്ഷിച്ചിരുന്നു.
Also Read:
മോഹന്‍ലാല്‍ തിരസ്കരിച്ച ആ 1.65 കോടി എവിടെ?
Keywords: Salwa Care Home, Muhammed, Refuge, Kasaragod, Kerala, Muhammed taken to Salwa Care Home.
Advertisement: