city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഹമ്മദ് സൈഫുദ്ദീന്റെ മരണം: പെര്‍വാഡ് കടപ്പുറം തേങ്ങി

കുമ്പള: (www.kasargodvartha.com 28/03/2015) ശനിയാഴ്ച രാത്രി ട്രെയിന്‍ തട്ടി മരിച്ച പെര്‍വാഡ് കടപ്പുറം പെര്‍വാഡ് ഹൗസിലെ കെ.വൈ മുഹമ്മദ് സൈഫുദ്ദീന്റെ (24) മരണം പെര്‍വാഡ് കടപ്പുറത്തെ കണ്ണീരിലാഴ്ത്തി. ഇശാഅ് നമസ്‌കാരത്തിനായി തൊട്ടടുത്ത പെര്‍വാഡ് മസ്ജിദിലേക്ക് പോകാന്‍ റെയില്‍വേ ട്രാക്കില്‍ കയറിയ സൈഫുദ്ദീനെ പിറകില്‍ നിന്ന് വരികയായിരുന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ഇരട്ടപ്പാത കാരണം മുന്‍പിലൂടെ ട്രെയിന്‍ വരുന്നുണ്ടായിരുന്നു. ഇതിന്റെ ശബ്ദത്തില്‍ പിറകില്‍ ട്രെയിന്‍ വരുന്നത് സൈഫുദ്ദീന് ശ്രദ്ധിക്കാന്‍ കഴിയാത്തതാണ് അപകട മരണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. അവിവാഹിതനായ സൈഫുദ്ദീന്‍ നേരത്തെ കുറച്ച് കാലം ഗള്‍ഫിലായിരുന്നു.

ഗള്‍ഫ് വിട്ട് നാട്ടില്‍ തിരിച്ചെത്തിയ സൈഫുദ്ദീന്‍ കാസര്‍കോട്ടെ ഒരു വ്യാപാര സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ് യൂസുഫ് (ദുബൈ), മാതാവ് സഫിയ, സഹോദരങ്ങള്‍: ഹനീഫ, സുമയ്യ, ഖമറുന്നിസ, ഫാറൂഖ്. സഹോദരങ്ങളായ ഖമറുന്നിസയും ഫാറൂഖും മൊഗ്രാല്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

മൃതദേഹം ഉച്ചയോടെ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.

മുഹമ്മദ് സൈഫുദ്ദീന്റെ മരണം: പെര്‍വാഡ് കടപ്പുറം തേങ്ങി


Related News: 
പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവ് ട്രെയിന്‍തട്ടി മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സൈന നെഹ്വാള്‍ ലോക നമ്പര്‍ വണ്‍!

Keywords: Death, Pervad, Train, Masjid, Railway Track, Kumbala, Kasaragod, Kerala.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia