മാസപ്പിറവി അറിയാന്‍ പോകുന്നുവെന്ന് ഉമ്മയോട് പറഞ്ഞ് മുഹമ്മദ് പോയത് മരണത്തിലേക്ക്
May 26, 2017, 23:22 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 26.05.2017) ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചത് ബന്ധുക്കളെയും മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ പ്രദേശത്തെയും തീരാദുഃഖത്തിലാക്കി. പരിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കുന്നത് തൊട്ടുമുമ്പുണ്ടായ അപകട വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. ഉമ്മ സുഹറയോട് റമദാന്‍ മാസപ്പിറവി അറിഞ്ഞു വരാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ ബൈക്കുമായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മുഹമ്മദ്.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ജെ കെ ഹോട്ടലിന് മുന്നില്‍ ബൈക്ക് മറ്റൊരു കാറിനെ മറികടന്ന് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കടിയില്‍ പെടുകയുമായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് മുഹമ്മദ് മരിച്ചിരുന്നു. നിര്‍ത്താതെ പോയ ലോറി പിന്നീട് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് പിടികൂടുകയായിരുന്നു.
'യാത്ര ചോദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല...എങ്കിലും പറയുവാ പടച്ചവന്‍ വിളിച്ചാല്‍ ഞമ്മളങ്ങോട്ട് പോലും. എല്ലാം പൊരുത്തപ്പെടുക' മുഹമ്മദിന്റെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസും മരണവും സുഹൃത്തുക്കള്‍ക്ക് കണ്ണീര്‍ ഓര്‍മയായി. സഹപാഠികളുമായും നാട്ടുകാരുമായും നല്ല സൗഹൃദ ബന്ധം പുലര്‍ത്തിയിരുന്ന മുഹമ്മദ് പരിശുദ്ധ മാസത്തെ വ്രതാരംഭത്തിന് എല്ലാ തയ്യാറെടുപ്പുകളും നടത്തി വരികയായിരുന്നു. മംഗളൂരു പി എ കോളജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്.
അപകട വിവരമറിഞ്ഞതോടെ സഹപാഠികളും നാട്ടുകാരും അടക്കം നിരവധി പേരാണ് അപകട സ്ഥലത്തേക്കും ആശുപത്രിയിലേക്കുമായി ഒഴുകിയെത്തിയത്. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കും.
Related News:
നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mogral Puthur, Accident, Death, Bike, Lorry, House, Family, Kasaragod, Muhammed, Kallangai.