മരിക്കുന്നതിന് മുമ്പ് എനിക്ക് ഉറ്റവരെ കണ്ടാല്‍മതി, റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങുന്ന മുഹമ്മദ് പറയുന്നു
Mar 25, 2015, 21:00 IST
ശാഫി തെരുവത്ത്
കാസര്‍കോട്: (www.kasargodvartha.com 25.03.2015) പ്രായം 88ലെത്തിയിട്ടും ഉറ്റവരെ കണ്ടെത്താനാവാതെ കൊയിലാണ്ടിയിലെ മുഹമ്മദ് റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങുന്നു. ഈ ഇരിപ്പ് തുടങ്ങിയിട്ട് എത്ര വര്‍ഷങ്ങളായെന്ന് മുഹമ്മദിനോട് ചോദിച്ചാല്‍ അതിന് കണക്കൊന്നുമില്ല. മരിക്കുന്നതിന് മുമ്പ് ഉറ്റവരെ കണ്ടാല്‍ മതിയെന്നാണ് മുഹമ്മദ് പറയുന്നത്.
കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിയായ മുഹമ്മദ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ജന്മനാട് വിട്ടതാണ്. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് അന്തിയുറങ്ങുന്നത്. പകല്‍ സമയങ്ങളില്‍ പള്ളികളിലാണ് സമയം ചിലവഴിക്കുന്നത്. വൈകിട്ട് ഏഴരയോടെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എത്തും. പിന്നെ അവിടെ അന്തിയുറങ്ങും.
പലരും പണം നല്‍കുന്നുണ്ടെങ്കിലും വാങ്ങാറില്ല. എന്നാല്‍ നിര്‍ബന്ധിച്ച് പലരും പോക്കറ്റില്‍ വെച്ച് നടക്കും. ചായയും ഭക്ഷണവും കാരുണ്യം ഉള്ളവര്‍ നല്‍കുന്നു. ചെറുപ്പത്തില്‍ തന്നെ ഉപ്പയും ഉമ്മയും മരണപ്പെട്ടു. രണ്ട് സഹോദരിമാരാണ് ഉണ്ടായിരുന്നത്. ഇവരെ ബന്ധുക്കളുടെ സഹായത്തോടെ വിവാഹം കഴിപ്പിച്ചയച്ചതായി മുഹമ്മദ് പറഞ്ഞു.
സ്‌കൂളില്‍ പോകാന്‍ ദാരിദ്രവും ചുറ്റുപാടും അനുവദിച്ചില്ല. പിന്നീട് നിത്യവൃത്തിക്കായി നാടുവിടുകയായിരുന്നു. ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ദര്‍ഗകളും പള്ളികളും കേന്ദ്രീകരിച്ച് ഉപജീവനം നടത്തി. മുംബൈ ഡോംഗ്രിയിലെ അബ്ദുര്‍ റഹ് മാന്‍ ഷാ ബാവ ദര്‍ഗയിലാണ് കുറെ കാലം കഴിച്ച് കൂട്ടിയത്. പല സ്ഥലങ്ങളിലും കൂലിപ്പണിയെടുത്തു. ഇപ്പോള്‍ പ്രായം ഏറെയായി. കാഴ്ച കുറവില്ല. കാലിന് നീരിറങ്ങിയതിനാല്‍ നടക്കാന്‍ പ്രയാസമാണെന്ന് മുഹമ്മദ് പറയുന്നു. ജീവിത സായാഹ്നത്തില്‍ തന്റെ ഉറ്റവരെ ഒന്ന് കണ്ട് കണ്ണടച്ചാല്‍ മതിയെന്നാണ് മുഹമ്മദ് പറയുന്നത്.

Keywords : Kasaragod, Kerala, Railway station, Natives, Muhammed, Koilandy, Family, Financial Aid.