റിയാദില്‍ മരിച്ച ഉപ്പളയിലെ മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും
Dec 9, 2014, 12:10 IST
ഉപ്പള: (www.kasargodvartha.com 09.12.2014) റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി കടപ്പുറം മുഹമ്മദ് കുഞ്ഞി (48) യുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കെത്തിക്കുന്ന മൃതദേഹം അവിടെ നിന്നു റോഡുമാര്‍ഗം ഉപ്പളയിലേക്കു കൊണ്ടുവരും. തുടര്‍ന്ന് ഉപ്പള കുന്നില്‍ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
റിയാദിലെ സി.എം.സി. കമ്പനിയില്‍ ജോലിക്കാരനായിരുന്ന മുഹമ്മദ് കുഞ്ഞി ഞായറാഴ്ചയാണ് നെഞ്ചു വേദനയെ തുടര്‍ന്നു മരിച്ചത്. ഉപ്പള ഹിദായത്ത് നഗര്‍ ഷെയ്ഖ് അഹ്മദ് റോഡ് നൂര്‍മഹലില്‍ പരേതനായ അബ്ദുല്ല-ബീഫാത്വിമ ദമ്പതികളുടെ മകനാണ് മുഹമ്മദ് കുഞ്ഞി.
Related News:
ഉപ്പള സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
Keywords: Riyadh, Hospital, Treatment, Gulf, Mohammed Kunhi Kadapuram, Death.
Advertisement:
Advertisement: