മുഹമ്മദിന്റെയും ഏകമകന്‍ അഷ്‌റഫിന്റെയും മരണം പുതിയ വീടിന്റെ പാലുകാച്ചല്‍ നടക്കാനിരിക്കെ
Sep 12, 2017, 22:14 IST
കാറഡുക്ക: (www.kasargodvartha.com 12.09.2017) നാരംപാടി പുണ്ടൂരിലെ മുഹമ്മദ് കുഞ്ഞി എന്ന മമ്മിഞ്ഞി (33)യുടെയും ഒരു വയസുള്ള മകന്‍ അഷ്‌റഫിന്റെയും മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഉപ്പയും മകനും കുളത്തില്‍ വീണ് മരിച്ചതായുള്ള ദുരന്ത വാര്‍ത്ത കാതുകളിലെത്തിയത്. കേട്ടവര്‍ കേട്ടവര്‍ പുണ്ടൂരിലെ കുളക്കരയിലെത്തി.
അപ്പോഴേക്കും കുട്ടിയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സും പോലീസുമെത്തി നടത്തിയ തിരച്ചിലിലാണ് ചെളിയില്‍ താണുപോയ മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം കണ്ടെത്തിയത്. പിഞ്ചുകുട്ടിയുടെ ഛേതനയറ്റ ശരീരം കണ്ട് കൂടിനിന്നവരും വിങ്ങിപ്പൊട്ടി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഭര്‍ത്താവിനെയും, മകനെയും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ജമീല അയല്‍ വീടുകളില്‍ അന്വേഷിച്ചു പോയിരുന്നു. അവിടെയെങ്ങും കാണാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുപോരുമ്പോള്‍ സമീപത്തെ കുളത്തില്‍ കുട്ടിയെ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടു. ഉടന്‍ തന്നെ കുഞ്ഞിനെ രക്ഷിക്കാനായി ജമീല കുളത്തില്‍ ചാടി. ഇതുകണ്ട അയല്‍വാസി ഓടിയെത്തി കുളത്തിലിറങ്ങി ജമീലയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
നേരത്തെ ഗള്‍ഫിലായിരുന്ന മുഹമ്മദ് കുഞ്ഞി നാട്ടില്‍ സ്ഥിര താമസമാക്കി കൃഷിപ്പണിയും, കച്ചവടവും ചെയ്താണ് ജീവിച്ചു വന്നിരുന്നത്. അതിനിടയ്ക്ക് സ്വന്തമായി പണികഴിപ്പിച്ച വീടിന്റെ പാല്‍ കാച്ചല്‍ ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു മുഹമ്മദ്. വീടിന്റെ ഏകദേശം എല്ലാ പണികളും പൂര്‍ത്തിയായിരുന്നു. അവസാനമായി ഇലക്ട്രിക്ക് വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മുഹമ്മദ് കുഞ്ഞിയുടെ മേല്‍നോട്ടത്തില്‍ ചൊവ്വാഴ്ച രാവിലെ അവസാനത്തെ മിനുക്കു പണികള്‍ നടത്തിയിരുന്നു. ഇതിനിടയ്ക്ക് വൈകുന്നേരത്തോടെയാണ് മുഹമ്മദ് കുഞ്ഞിയും മകനും കുളത്തില്‍ വീണത്. അബദ്ധത്തില്‍ വീണതായിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വ്യാഴാഴ്ചയായിരുന്നു വീടിന്റെ പാലു കാച്ചല്‍ ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. മുഹമ്മദും, ഗര്‍ഭിണിയായ ഭാര്യ ജമീലയും ഇതിന്റെ സന്തോഷത്തിലായിരുന്നു. ഇതിനിടയ്ക്കാണ് ദുരന്തം ഈ കൊച്ചു കുടുംബത്തെ വേട്ടയാടിയത്.
Related News:
ഒരു വയസുള്ള കുട്ടിയെയും കൊണ്ട് പിതാവ് കുളത്തില്‍ ചാടി; തിരച്ചിലിനൊടുവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Karadukka, Death, Father, House, Natives, Wife, Son, Kasaragod, Narampady, Pundoor, Muhammed Kunhi, Ashraf.
< !- START disable copy paste -->