നബിദിന ഘോഷയാത്രകള്‍ മാനവ സൗഹൃദ സന്ദേശങ്ങളാകണം: കോഴിക്കോട് ഖാസി
Dec 8, 2016, 11:00 IST
ബദിയടുക്ക: (www.kasargodvartha.com 08/11/2016) നബി(സ്വ) തങ്ങളുടെ ജന്‍മദിനം കൊണ്ട് പവിത്രമായ റബീഉല്‍ അവ്വല്‍ മാസത്തെ പ്രവാചകന്റെ മദ്ഹ് പ്രഭാഷണങ്ങള്‍ കൊണ്ടും മദ്ഹ് ഗീതങ്ങള്‍ കൊണ്ടും ധന്യമാക്കമമെന്ന് കോഴിക്കോട് വലിയ ഖാസിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. മീലാദ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഘോഷയാത്രകള്‍ മത വിരുദ്ധമോ നിയമ വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിച്ചോ മുദ്രാവാക്യങ്ങള്‍ വിളിച്ചോ ഇതര സമുദായങ്ങളെ പ്രയാസപ്പെടുത്തിയോ നടത്തരുതെന്നും നാം സംഘടിപ്പിക്കുന്ന മുഴുവന്‍ ഘോഷയാത്രകളും മാനവ സൗഹൃദത്തിന്റെ സന്ദേശങ്ങളാകണമെന്നും ഖാസി പറഞ്ഞു.
ബദിയടുക്ക റൈഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള നബിദിന കാമ്പയിന്റെ ഉദ്ഘാടനം നെല്ലിക്കട്ട മദ്‌റസത്തുല്‍ മദനിയ്യ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധഹം. അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
സുബൈര്‍ ദാരിമി പൈക്ക, ശബീര്‍ ദാരിമി നെല്ലിക്കട്ട, അഷ്‌റഫ് മിസ്ബാഹി ചിത്താരി, ഹുസൈന്‍ ഹാജി ബേര്‍ക്ക, മൂസ മൗലവി ഉബ്രങ്ക, ആദം ദാരിമി നാരമ്പാടി, കെ കെ അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, അബ്ദുല്ല മാസ്റ്റര്‍ നജാത്ത്, ലത്തീഫ് കന്യാന, കെ എസ് മുഹമ്മദ് വിദ്യാഗിരി, കുഞ്ഞാമു ഹാജി പൈക്ക, എരിയപ്പാടി മുഹമ്മദ് ഹാജി, സി പി മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Badiyadukka, Milad-e-Shereef, Rally, Campaign, Inauguration, Kozhikkod Quazi Muhammad Koza inaugurate milad camp in Badiyadukka.