നാടിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മുഹമ്മദ് ഹാഷിർ; 24ന് പരിശീലനത്തിന് പുറപ്പെടും
● നാല് വർഷത്തേക്കാണ് സൈന്യത്തിൽ സേവനം.
● മികച്ച പ്രകടനം നടത്തിയാൽ സ്ഥിരം നിയമനം ലഭിക്കും.
● മൊഗ്രാൽ ദേശീയവേദി അനുമോദന ചടങ്ങ് നടത്തി.
● വിവിധ വ്യക്തികളും സംഘടനകളും ആശംസകൾ നേർന്നു.
മൊഗ്രാൽ: (KasargodVartha) ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൊഗ്രാൽ കൊപ്പളത്തെ മുഹമ്മദ് ഹാഷിറിന് നാട്ടിൽ ഗംഭീര യാത്രയയപ്പും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ സന്തോഷത്തിൽ നാട്ടുകാർ ഒന്നടങ്കം പങ്കുചേർന്നു.
കേന്ദ്രസർക്കാരിന്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് വഴിയാണ് മുഹമ്മദ് ഹാഷിറിന് നാല് വർഷത്തേക്ക് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. പരിശീലനത്തിനുള്ള നിയമന ഉത്തരവ് ലഭിച്ചതോടെ ഏപ്രിൽ 24ന് ഹാഷിർ യാത്ര തിരിക്കും. ഈ നാല് വർഷത്തെ സേവനത്തിനിടയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഹാഷിറിന് ഇന്ത്യൻ സേനയിൽ സ്ഥിരനിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
മുഹമ്മദ് ഹാഷിറിന് യാത്രയയപ്പും അനുമോദന ചടങ്ങുകളും നൽകുന്നതിനുള്ള ഒരുക്കങ്ങളിലാണ് നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും. ഇതിന്റെ ഭാഗമായി മൊഗ്രാൽ ദേശീയവേദി മൊഗ്രാൽ ടൗണിൽ വെച്ച് ഹാഷിറിന് ഹൃദ്യമായ അനുമോദനവും യാത്രയയപ്പും നൽകി.
ചടങ്ങിൽ മൊഗ്രാൽ ടൗൺ ശാഫി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസ്സലാം വാഫി അശ്അരി വാവൂർ ദേശീയവേദിയുടെ ഉപഹാരം മുഹമ്മദ് ഹാഷിറിന് സമ്മാനിച്ചു. ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എ മൂസ സ്വാഗതം ആശംസിച്ചു.
ദേശീയവേദിയുടെ ഭാരവാഹികളായ മുഹമ്മദ് അബ്കോ, എം.ജി.എ റഹ്‌മാൻ, ബി.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എംഎ അബൂബക്കർ സിദ്ദീഖ്, വിജയകുമാർ, എംഎം റഹ്‌മാൻ, കാദർ മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, മനാഫ് എൽ ടി, ഷരീഫ് ദീനാർ, എച്ച്എം കരീം, ടികെ ജാഫർ, റിയാസ് കരീം, അഷ്റഫ് പെർവാഡ്, അബ്ദുല്ലക്കുഞ്ഞി നട്പ്പളം, എംഎസ് മുഹമ്മദ് കുഞ്ഞി, ടി.എ ജലാൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
കൂടാതെ എകെ ഇബ്രാഹിം കാലു ബായ്, അബ്ദുള്ള ഹിൽടോപ്പ്, ഹമീദ് പെർ വാഡ്, അഹമ്മദ് റിയാസ് അശാഫി, പിഎ ആസിഫ്, അബ്ദുല്ല അദ്ലീസ്, അബ്ദുൽ നാസർ മീലാദ്, കെഎം മുഹമ്മദ്, എംപി അബ്ദുൽ ഖാദർ, ബദ്റുദ്ദീൻ ദിനാർ, യുഎം ഇർഫാൻ, എംടി ഇഖ്ബാൽ, ഷംസുദ്ദീൻ ദിനാർ, അബ്ദുല്ല ചളിയങ്കോട്, മജീദ് മൊഗ്രാൽ, റഹീം അമ്മു, ടിപി അബ്ദുല്ല മീലാദ്, അബ്ബാസ് നാങ്കി, ഷഹാമത്ത് ടിഎ, ഖാലിദ് സിംഗർ, എച്ച്എ ഖാലിദ്, അബ്ബാസ് നട്പ്പളം, അച്ചു തവക്കൽ, ശാഫി മീലാദ് നഗർ, മുഹമ്മദ് മൊഗ്രാൽ, ഹാരിസ് ബഗ്ദാദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പ്രകാശിപ്പിച്ചു.
അഗ്നിപഥിലൂടെ ഇന്ത്യൻ ആർമിയിൽ; മുഹമ്മദ് ഹാഷിറിന് സിപിഎം ഉപഹാരം നൽകി
മൊഗ്രാൽ: ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൊഗ്രാൽ കൊപ്പളത്തിലെ മുഹമ്മദ് ഹാഷിറിന് സിപിഎം മൊഗ്രാൽ ബ്രാഞ്ച് കമ്മിറ്റി അനുമോദന ചടങ്ങൊരുക്കി.
കേന്ദ്രസർക്കാരിൻ്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് വഴിയാണ് നാലുവർഷത്തേക്ക് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കാൻ മുഹമ്മദ് ഹാഷിറിന് അവസരം ലഭിച്ചത്.

സിപിഎം മൊഗ്രാൽ ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ മുഹമ്മദ് ഹാഷിറിന് സമ്മാനിച്ചു. ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി ബികെ കബീർ, അംഗങ്ങളായ അസീസ് ടൈലർ, ഷബീർ, ഖാലിദ് നെല്ലിക്കട്ട, അഷ്റഫ് കെവി, എംഎസ് അഷ്റഫ്, മുഹമ്മദ് ഹാഷിറിൻ്റെ പിതാവ് ഉമ്പൂ എന്നിവരും പങ്കെടുത്തു.
പൂർവ്വ വിദ്യാർത്ഥിയെ അനുമോദിച്ച് മൊഗ്രാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
മൊഗ്രാൽ: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ ഇന്ത്യൻ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൊഗ്രാൽക്കൊപ്പളം സ്വദേശിയും മൊഗ്രാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ മുഹമ്മദ് ഹാഷിറിന് സ്കൂൾ പിടിഎയും എസ്എംസിയും ചേർന്ന് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പരിശീലനത്തിനായി യാത്ര തിരിക്കുന്ന ഹാഷിറിന് ചടങ്ങിൽ പിടിഎയുടെ ഉപഹാരം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് സമ്മാനിച്ചു.
അഗ്നിപഥ് പദ്ധതിയിലൂടെ നിയമിക്കപ്പെടുന്ന സൈനികർ 'അഗ്നിവീരന്മാർ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവരുടെ സേവന കാലാവധി നാല് വർഷമാണ്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ മുഖ്യാതിഥിയായി പങ്കെടുത്തു. പിടിഎ പ്രസിഡന്റ് അഷ്റഫ് പെർവാഡ് സ്വാഗതം ആശംസിച്ചു.

ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജാൻസി ചെല്ലപ്പൻ, പട്ടുറുമാൽ ഫ്രെയിം സമ്മാനിച്ച ബൻസീറ റഷീദ്, മുൻ ഹെഡ്മാസ്റ്റർ സുകുമാരൻ, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, കാസർകോട് മുൻ ഡിഡിഇ നന്ദികേശ, കുമ്പള ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മാധവൻ ഇ എ, എസ്എംസി ചെയർമാൻ ആരിഫ് എൻജിനീയർ, എംപിടിഎ പ്രസിഡന്റ് റംല സലാം, ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രതിനിധി ബിജു മാഷ്, ഫോക്കസ്-25 ചെയർമാൻ എം മാഹിൻ മാസ്റ്റർ, ആർ ശിവാനന്ദൻ, മോഹനൻ, പ്രവാസി വ്യവസായികളായ അബ്ദുൽഹമീദ് സ്പിക്, സി ഹിദായത്തുള്ള (സാന്ത്വനം), കെ കെ അബ്ദുല്ല-സുലൈമാൻ, പിടിഎ വൈസ് പ്രസിഡന്റ് ലത്തീഫ് കൊപ്പളം, എസ്എംസി വൈസ് ചെയർമാൻ നജീമുന്നിസ, ഗഫൂർ ലണ്ടൻ, സെഡ് എ മൊഗ്രാൽ, എം എ മൂസ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹസീന തസ്നീം നന്ദി പ്രകാശിപ്പിച്ചു.
Updated
Summary: Muhammad Hashir from Mogral was selected for the Indian Army through the Agnipath scheme. A grand farewell ceremony was organized by the villagers and Mogral National Forum before he departs for training on April 24th.
#MuhammadHashir, #Mogral, #IndianArmy, #Agnipath, #KeralaNews, #Farewell






