മുഗു ബാങ്ക് സാമ്പത്തിക തട്ടിപ്പ്; അന്വേഷണം നേരിടുന്ന ബാങ്ക് ജീവനക്കാരെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് രംഗത്ത്
Sep 24, 2018, 16:51 IST
പുത്തിഗെ: (www.kasargodvartha.com 24.09.2018) മുഗു ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായിട്ടും ആരോപണ വിധേയരായവര്‍ ജോലിയില്‍ തുടരുന്നത് ശരിയല്ലെന്നും അവരെ എത്രയും പെട്ടന്ന് പിരിച്ച് വിടണമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് ആവശ്യപ്പെട്ടു. വന്‍ അഴിമതി നടന്നുവെന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് അന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നതോടെ ബാങ്കില്‍ വലിയ രീതിയിലുളള സാമ്പത്തിക ക്രമക്കേട് നടത്തിയതായി ബോധ്യപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ നിരക്ഷരരും പാവപ്പെട്ടവരും കര്‍ഷകരുമായ ആളുകളാണ് ഇതിന് ഇരകളായിട്ടുളളത്. സമഗ്രമായ അന്വേഷണം നടത്തി ഇവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് മാര്‍ച്ച് ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു എ കെ എം അഷ്‌റഫ്. പുത്തിഗെ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ് സീതാംഗോളി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റഫീഖ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഹ് മാന്‍ ഗോള്‍ഡന്‍, റസാഖ് കോടി, അബ്ദുര്‍ റഹ് മാന്‍ നട്ടിക്കുന്നു, ഇ കെ മുഹമ്മദ് കുഞ്ഞി, കെ പി എം റഫീഖ്, ഹനീഫ് ബാപ്പാലിപ്പൊനം, മസ്ഊദ് ഉറുമി, സവാദ് അംഗടിമുഗര്‍, ജി പി സിദ്ദീഖ്, അലി ജി വൈ, മുഹമ്മദ് ജി വൈ, അലി ജി എം, അലി പളളം, സിദ്ദീഖ് ഗുണാജെ, മുജീബ് കെ എം, സഅദ് അംഗടിമുഗര്‍, കാസിം എരുമത്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Puthige, Bank, Muslim-youth-league, Mugu Bank corruption; Youth league against officers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Puthige, Bank, Muslim-youth-league, Mugu Bank corruption; Youth league against officers
< !- START disable copy paste -->