മുഫീദിനെ മരണം തട്ടിയെടുത്തത് നൂറു മേനിയുടെ സന്തോഷം വിട്ടുമാറും മുമ്പ്; വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും തീരാദു:ഖത്തില്‍
May 8, 2018, 12:34 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2018) അറബിക് അധ്യാപകനായ മുഫീദിനെ മരണം തട്ടിയെടുത്തത് നൂറു മേനിയുടെ സന്തോഷം വിട്ടുമാറും മുമ്പ്. മുഫീദ് പഠിപ്പിക്കുന്ന ബെദിര പി.ടി.എം.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കഴിഞ്ഞ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ നൂറുമേനി വിജയം ലഭിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ മുന്നിലേക്ക് കൊണ്ടുവരാന്‍ മുഫീദ് നടത്തിയ ശ്രമം വിലപ്പെട്ടതാണെന്നും സഹപ്രവര്‍ത്തകരായ അധ്യാപകര്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ അധ്യാപകനെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന പെരുമാറ്റമായിരുന്നു മുഫീദിന്റേത്. സഹോദരന്‍ ഇര്‍ഷാദ് ചൊവ്വാഴ്ച ഗള്‍ഫിലേക്ക് പോകുന്നതിന് മുമ്പ് മാലിക് ദീനാറില്‍ സിയാറത്തിനായി പോയി മടങ്ങുമ്പോഴായിരുന്നു ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ തായലങ്ങാടി ക്ലോക്ക് ടവര്‍ റോഡില്‍ നിന്നും ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് വെട്ടിക്കുകയായിരുന്നു കാറിലിടിച്ചത്. തെറിച്ചുവീണ് ഹെല്‍മറ്റ് തകരുകയും അതിന്റെ ചീളുകള്‍ കഴുത്തിലേക്ക് തുളഞ്ഞുകയറുകയുമായിരുന്നു. ചോരയില്‍ കുളിച്ച മുഫീദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയുമായിരുന്നു.
സഹോദരന്‍ ഇര്‍ഷാദ് ഗള്‍ഫിലേക്ക് പോകുന്ന സന്തോഷം ഉള്ളപ്പോള്‍ തന്നെ അമ്മാവന് വിവാഹത്തിന് പെണ്ണുകാണല്‍ ചടങ്ങും ഒപ്പം നടന്നിരുന്നു. സന്തോഷത്തോടെ എല്ലാവരും പിരിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയാണ് ദുരന്തമായി മാറിയത്. ആന്ധ്രയില്‍ നിന്നുള്ള കാര്‍ യാത്രക്കാരന് റോഡിനെ കുറിച്ച് ധാരണയില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മാലിക് ദീനാറിലേക്ക് നേരെ പോകുന്നതിന് പകരം ക്ലോക്ക് ടവറിന് സമീപത്തെ പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് സ്‌കൂട്ടര്‍ ഇടിച്ചത്. അപകടം വരുത്തിയ കാര്‍ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അണങ്കൂര്‍ ചാലയിലെ അബ്ദുര്‍ റഹ് മാന്‍ - സുഹറ ദമ്പതികളുടെ മകനാണ് മുഫീദ് ഹുദവി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഉച്ചയോടെ ചാലയിലെത്തിച്ച് ഖബറടക്കും.
യുവ പണ്ഡിതന്റെ മരണം കനത്ത നഷ്ട്ടം; നേതാക്കള്‍ അനുശോചിച്ചു
കാസര്‍കോട്: യുവ പണ്ഡിതനും സമസ്തയുടെ കീഴ്ഘടകമായ എസ് കെ എസ് എസ് എഫ് ബെദിര ശാഖ ജനറല്‍ സെക്രട്ടറിയും അണങ്കൂര്‍ ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായ യുവ പണ്ഡിതന്‍ മുഫീദ് ഹുദവിയുടെ മരണത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ നേതാക്കളായ ത്വാഖ അഹ് മദ് മൗലവി, യു.എം അബദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, പയ്യക്കി അബ്ദുല്‍ മുസ്ലിയാര്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ് വൈ എസ് പ്രസിഡന്റ് പൂക്കോയ തങ്ങള്‍ ചന്ദേര, ജനറല്‍ സെക്രട്ടറി സാലുദ് നിസാമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍, എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര, ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി ,അണങ്കൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് സാലിം ബെദിര, ജനറല്‍ സെക്രട്ടറി ശിഹാബ് അണങ്കൂര്‍, ബെദിര ശാഖ പ്രസിഡന്റ് സലാഹുദ്ധീന്‍ ബെദിര, എസ് വൈ എസ് മണ്ഡലം വൈസ് പ്രസിഡന്റ് സി.എ അബ്ദുല്ല കുഞ്ഞി ചാല, സെക്രട്ടറി സി.ഐ എ സലാം ചാല, ബെദിര ശാഖ പ്രസിഡന്റ് അബ്ദുല്ല ചാല, ജനറല്‍.സെക്രട്ടറി എന്‍ എം സിദ്ധീഖ്, നേതാക്കളായ ഹാരിസ് ബെദിര, എം.എ ഖലീല്‍, ശാക്കിര്‍ ഹുദവി ബെദിര, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാവ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി അനുശോചിച്ചു.
മാലിക്ക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രന്‍സിപ്പാള്‍ സിദ്ദീഖ് നദ് വി ചേരൂര്‍, വൈസ് പ്രന്‍സിപ്പാള്‍ യൂനുസ് ഹുദവി, മാലിക്ക് ദീനാര്‍ ജമാഅത്ത് പ്രസിഡന്റ് യഹ് യ തളങ്കര, ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്‍, ഹാദിയ ജില്ലാ പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ ഹുദവി, ജനറല്‍ സെക്രട്ടറി ജാബിര്‍ ഹുദവി, ട്രഷറര്‍ ഇര്‍ഷാദ് ഹുദവി ബെദിര, ഇല്യാസ് ഹുദവി, എം.എ നജീബ്, ബെദിര ജമാ അത്ത് പ്രസിഡന്റ് സി.എ അബ്ദുല്ല കുഞ്ഞി, ജനറല്‍ സെക്രട്ടറി കുഞ്ഞഹമദ് ബി.എം സി ,ട്രഷറര്‍ ഇ അബ്ദുറഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍, സ്‌കൂള്‍ മാനേജര്‍ മുഹമദ് ശുക്രിയ, ബി.എം സി ബഷീര്‍, ഹമീദ് ബെദിര, റസാഖ് ഹാജി ബെദിര, ആരിഫ് കരാപ്പൊടി, ഫൈസല്‍ ഹുദവി, ശരീഫ് കരിപ്പൊടി ,അഫ്‌സല്‍ ഹുദവി അനുശോചിച്ചു.
Related News:
ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ അറബിക്ക് അധ്യാപകന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, Death, Accidental-Death, Mufeed's death; Natives shocked < !- START disable copy paste -->