എം.എസ്.എം കാസര്‍കോട് ജില്ലാ കമ്മിറ്റി ക്വിസ് മത്സരം; മിയാപദവ് എച്ച്.എസ്. ജേതാക്കള്‍
Oct 21, 2016, 10:07 IST
കാസര്‍കോട്: (www.kasargodvartha.com 21/10/2016) വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ കീഴില്‍ എം.എസ്.എം കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഭാഗമായുള്ള ഗാലപ്പ് ജില്ലാതല സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ എസ്.വി.വി.എച്ച്.എസ്. മിയാപദവ് ജേതാക്കളായി.
രണ്ടാം സ്ഥാനം ടി.ഐ.എച്ച്.എസ് നായന്മാര്‍മൂലയും മൂന്നാം സ്ഥാനം എച്ച്.എസ്.എസ്. ചെര്‍ക്കളയും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം നവംബര്‍ ആറിന് കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ഹൈസെക് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഉദ്ഘാടന സെഷനില്‍ വെച്ച് വിതരണം ചെയ്യും.
എം.എസ്.എം ജില്ലാ സെക്രട്ടറി ആയത്തുല്ല കുഞ്ചത്തൂര്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ചെമ്മനാട് ക്വിസിന് നേതൃത്വം നല്‍കി.

എം.എസ്.എം ജില്ലാ സെക്രട്ടറി ആയത്തുല്ല കുഞ്ചത്തൂര്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ചെമ്മനാട് ക്വിസിന് നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Quiz, Competition, winners, MSM Quiz competition: Miyapadavu HS winners.