city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഘര്‍ വാപ്പസി': ഭരണത്തിന്റെ മറവില്‍ സംഘ്പരിവാര്‍ പൗരാവകാശത്തെ നിഷേധിക്കുന്നു: എം.എസ്.എം

കാസര്‍കോട്: (www.kasargodvartha.com 28.12.2014) ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ള മൗലിക അവകാശങ്ങളുടെ നിഷേധമാണ് 'ഘര്‍ വാപ്പസി'യിലൂടെ സംഘ്പരിവാര്‍ രാജ്യത്ത് നടപ്പാക്കുന്നതെന്ന് എം.എസ്.എം. മനം മാറ്റത്തിലൂടെ നടക്കേണ്ട മത പരിവര്‍ത്തനം നിര്‍ബന്ധിപ്പിച്ചും പ്രലോഭിപ്പിച്ചും നടപ്പാക്കാന്‍ സാധിക്കുകയില്ല. ഇത്തരത്തിലുള്ള മത പരിവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എത്തിര്‍ക്കപ്പെടേണ്ടതാണ്.

രാജ്യത്ത് വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്താനുള്ള ആര്‍.എസ്.എസ് സംഘ്പരിവാര്‍ സംഘങ്ങളുടെ ശ്രമങ്ങളാണ് 'ഘര്‍ വാപ്പസി'യിലൂടെ രംഗത്ത് വന്നത്. ഇഷ്ടമുള്ള മതം സ്വീകരിക്കാം, പ്രചരിപ്പിക്കാം, എന്ന് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ നിഷേധമാണ് ഭരണകൂടത്തിന്റെ പിന്തുണയോടെ സംഘ്പരിവാര്‍ നിര്‍വ്വഹിക്കുന്നത്.

എം.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കന്ന 19-ാമത് ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം  'പ്രോഫ്‌കോണ്‍' ന്റെ സംസ്ഥാന തല പ്രചരണോദ്ഘാടനം പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.കെ. ത്വല്‍ഹത്ത് സ്വലാഹി അധ്യക്ഷത വഹിച്ചു. പ്രോഫ്‌കോണിന്റെ ഭാഗമായി ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനം, നഴ്‌സിംഗ് വിദ്യാര്‍ത്ഥി സമ്മേളനം, ഇന്‍സൈറ്റ് എക്‌സിബിഷന്‍ എന്നിവക്ക് സംഗമം അന്തിമ രൂപം നല്‍കി.

ഐ.എസ്.എം ജനറല്‍ സെക്രട്ടറി കെ. സജ്ജാദ്, ഡോ. കെ. മുഹമ്മദ് ഷഹീര്‍, ദഅവ സമിതി കണ്‍വീനര്‍ ബഷീര്‍ കൊമ്പനടുക്കം, ഡോ. ഷബീല്‍ പി.എന്‍, ജന.സെക്രട്ടറി അബ്ദുല്‍ ഖാലിക്ക്, പി.പി. നസീഫ്, ഇംതിയാസ് ചൂരി, മുനീര്‍ എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

'ഘര്‍ വാപ്പസി': ഭരണത്തിന്റെ മറവില്‍ സംഘ്പരിവാര്‍ പൗരാവകാശത്തെ നിഷേധിക്കുന്നു: എം.എസ്.എം


Keywords : Kasaragod, Kerala, Students, Conference, P.B. Abdul Razak, MLA, Inauguration, MSM. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia