എംഎസ്എം ജില്ലാ വിദ്യാര്‍ഥി സമ്മേളനം ആറിന്
Nov 3, 2016, 10:05 IST
കാസര്‍കോട്: (www.kasargodvartha.com 03.11.2016) വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷനു കീഴില്‍ എംഎസ്എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം 'ഹൈസെക്ക്' നവംബര്‍ ആറിന് കാസര്‍കോട് ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമ്മേളനത്തില്‍ എംഎസ്എം ജില്ലാ സെക്രട്ടറി ആയത്തുല്ലാഹ് സ്വാഗതം പറയും. സ്വാഗതസംഘം ചെയര്‍മാന്‍ ബഷീര്‍ കൊമ്പനടുക്കം അധ്യക്ഷത വഹിക്കും.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്‌കൂള്‍ തല ക്വിസ്സ് മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക ബോധം വളര്‍ത്തുക, തീവ്രവാദ ഭീകരവാദ വര്‍ഗ്ഗീയ ചിന്തകള്‍ക്കെതിരെ ഫലപ്രദമായ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തില്‍ പഠന സെഷന്‍, പാനല്‍ ഡിസ്‌കഷന്‍, ഓപ്പണ്‍ ഡിബേറ്റ്, സ്‌പോട്ട് ക്വിസ്സ്, കരിയര്‍ ഗൈഡന്‍സ് എന്നീ വ്യത്യസ്ത സെഷനുകളിലായി ശിഹാബ് എടക്കര, സ്വലാഹുദ്ദീന്‍ ചുഴലി, പ്രൊഫസര്‍ സഅദ്, ഹസ്സന്‍ അന്‍സാരി, നൗഫല്‍ മദീനി, ഇന്‍ഷാദ് സ്വലാഹി, അബ്ദുല്‍ സമദ് ബോവിക്കാനം, ഫാരിസ് മദനി കാഞ്ഞങ്ങാട്, അനീസ് കൊമ്പനടുക്കം, നഫീസ് പരവനടുക്കം എന്നിവര്‍ സംസാരിക്കും. തുടര്‍പഠന കിറ്റ് വിതരണം ചെയ്യും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഫാരിസ്, ഫഹൂം മുബാറക്, ഷെരീഫ് തളങ്കര, ആയത്തുള്ള കുഞ്ചത്തൂര്‍, അഫ്‌സല്‍ ചൂരി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, Conference, E.Chandrashekharan-MLA, Minister, inauguration, N.A.Nellikunnu, MSM, WISDOM,