എം.എസ്.എഫ്. പ്രവര്‍ത്തകന്റെ കണ്ണ് അടിച്ചുതകര്‍ത്തു
Apr 15, 2012, 13:27 IST
കാസര്‍കോട്: എം.എസ്.എഫ്. പ്രവര്‍ത്തകന്റെ കണ്ണ് അടിച്ച് തകര്‍ത്തതായി പരാതി. എം.എസ്.എഫ്. മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടും മുനിസിപ്പല്‍ 13-ാം വാര്‍ഡ് ട്രഷററുമായ നായന്മാര്‍മൂലയിലെ ശിഹാബ് മിലാദി (21)ന്റെ കണ്ണാണ് അടിച്ചുതകര്‍ത്തത്. ശിഹാബിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച നായന്മാര്‍മൂല എന്‍.എ. മോഡല്‍ സ്‌കൂളിലെ ആലംപാടി റെയ്ഞ്ച് മദ്രസാ ഫെസ്റ്റിന് വിദ്യാര്‍ത്ഥികളെയും കൊണ്ട് നടന്നുപോകുന്നതിനിടയില്‍ ഒരു സംഘം വഴിയില്‍വെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണണെന്ന് എം.എസ്.എഫ്. 13-ാം വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
Keywords: MSF, Worker, Attack, Naimaramoola, Kasaragod