city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എസ്.യു. ലീഗിനെതിരെ കുതിരകയറേണ്ട: എം.എസ്.എഫ്

കെ.എസ്.യു. ലീഗിനെതിരെ കുതിരകയറേണ്ട: എം.എസ്.എഫ്
കാസര്‍കോട്: സമകാലിക കേരളത്തിലെ ക്യാമ്പസുകളില്‍ ആശയ ദാരിദ്ര്യം കാരണം പടിയിറക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന കെ.എസ്.യു. ലീഗ് മന്ത്രിമാര്‍ക്കെതിരെ നിലവാരമില്ലാത്ത രീതിയിലുള്ള പ്രസ്താവന ഇറക്കുന്നത് അപഹാസ്യമാണെന്ന് എം.എസ്.എഫ്. സ്റ്റേറ്റ് കൗണ്‍സിലറും മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ റൗഫ് ബാവിക്കര ആരോപിച്ചു.

കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിമാര്‍ക്കിടയിലേക്ക് കടന്നുവന്ന അബ്ദുറബ്ബിനും, വിദ്യാഭ്യാസ വകുപ്പിനുമെതിരെ സമരം ചെയ്യാന്‍ കാരണമില്ലാതെ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ മൗനംപാലിച്ച സാഹചര്യത്തില്‍ പത്രങ്ങളിലും ചാനലുകളിലും ലീഗ് നേതാക്കള്‍ക്കെതിരെയും, ലീഗ് മന്ത്രിമാര്‍ക്കെതിരെയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി മറ്റുള്ളവര്‍ക്ക് ആയുധം നല്‍കുകയാണ് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ചെയ്യുന്നത്.

കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം എഴുതപ്പെടുമ്പോള്‍ അവഗണിക്കാനാവാത്ത നേട്ടങ്ങള്‍ നല്‍കിയ ലീഗ് മന്ത്രിമാര്‍ സ്വര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടും. ഇത്തരം യഥാര്‍ത്ഥങ്ങള്‍ മറച്ച് വെച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കാനാണ് കെ.എസ്.യു. വിന്റെ ശ്രമം. ക്യാമ്പസുകളിലെ കെ.എസ്.യു-എം.എസ്.എഫ്. ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ മാത്രമേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കുകയുള്ളു. ബി.ജെ.പിയും, എന്‍.എസ്.എസിന്റെ പാരമ്പര്യം എന്തെന്നുപോലുമറിയാത്ത സുകുമാരന്‍ നായരുടെയും ഭാഷകള്‍ കടമെടുത്തു കൊണ്ട് സംസാരിക്കുന്ന ഇത്തരം നേതാക്കളെ നിലക്കു നിര്‍ത്താന്‍ ബന്ധപ്പെട്ട പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ കേരളത്തിന്റെ വികസന ശില്‍പി ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരള ഗവണ്‍മെന്റിന്റെ സ്വപ്‌നങ്ങള്‍ പൂവണിയാതെ പോവും. ഇതിന് കേരള ജനതയോട് നാം മാപ്പ് പറയേണ്ടിവരും.

അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നതിനു പകരം ക്യാമ്പസുകളിലെ എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിനും തീവ്രവാദ ഫാസിസ്റ്റ് ചിന്താഗതികള്‍ക്കുമെതിരെ പടപൊരുത്തുന്നതിന് വേണ്ടി എം.എസ്.എഫുമായി കൈകോര്‍ക്കാന്‍ കെ.എസ്.യു. തയ്യാറാകണമെന്ന് റൗഫ് ബാവിക്കര കൂട്ടിച്ചേര്‍ത്തു.

Keywords: K.S.U., M.S.F, Kasargod, Muslim League, Rouf Bavikkara, Statement

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia