എല്‍ബിഎസ് കോളജില്‍ എം എസ് എഫ് - എസ് എഫ് ഐ സംഘട്ടനം
Feb 9, 2016, 22:39 IST
ബോവിക്കാനം: (www.kasargodvartha.com 09/02/2016) പൊവ്വല്‍ എല്‍ബിഎസ് കോളജില്‍ എം എസ് എഫ് - എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ബി വൈശാഖ്, ഏരിയാ സെക്രട്ടറി അഫ്‌സല്‍, അഖില്‍, ആനന്ദ്, താരിക്ക്, അനുജിത്ത്, അജ്മല്‍ എന്നിവരെ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘടിച്ചെത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
അതിനിടെ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ എസ് എഫ് ഐ നേതാക്കളെ ചെങ്കളയില്‍ എല്‍ബിഎസ് കോളജ് ഹോസ്റ്റലിനടുത്ത് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി എസ് എഫ് ഐ ആരോപിച്ചു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എസ്എഫ്‌ഐ ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
അക്രമത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
Keywords : SFI, MSF, Clash, Injured, Hospital, Police, Complaint, Student, LBS-College.