city-gold-ad-for-blogger

കാസര്‍കോട് ഗവ.കോളജില്‍ എസ്.എഫ്.ഐ.-എം.എസ്.എഫ്. സംഘട്ടനം; 3 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 04.11.2014) കാസര്‍കോട് ഗവ.കോളജില്‍ എസ്.എഫ്.ഐ.-എം.എസ്.എഫ്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. എം.എസ്.എഫ്. പ്രവര്‍ത്തകനും ഒന്നാം വര്‍ഷ ഡിഗ്രി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ മുനവ്വര്‍ സാഹിദ് (19), എസ്.എഫ്.ഐ. പ്രവര്‍ത്തകരും എന്‍.സി.സി. കാഡറ്റുമാരുമായ വിനോദ് (18), വിനീഷ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ 11.45ന് കോളജ് ഗ്രൗണ്ടില്‍ വെച്ച് എം.എസ്.എഫ്. പ്രവര്‍ത്തകരായ അഹമ്മദ്, നഈം, ജാസിര്‍, കബീര്‍, നാസിദ് എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പരാതി.

സംഭവത്തില്‍ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. അതേ സമയം എസ്.എഫ്.ഐ. അനുഭാവികളായ എന്‍.സി.സി. കാഡറ്റുകള്‍ എസ്.എഫ്.ഐ. ജില്ലാ നേതൃത്വത്തിന്റെയും എന്‍.സി.സി. ഓഫീസര്‍മാരുടേയും ഒത്താശയോടെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് എം.എസ്.എഫ്. പ്രവര്‍ത്തകരുടെ പരാതി.

ക്യാമ്പസിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്‍.സി.സി. കാഡറ്റുകള്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ക്ക് നിയമസാധുത ലഭിക്കുന്നില്ലെന്ന ധാരണ പരത്തിയാണ് ഇവര്‍ എസ്.എഫ്.ഐ.-എന്‍.സി.സി. കാഡറ്റുകളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്ന് എം.എസ്.എഫ്. കുറ്റപ്പെടുത്തി.

പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന മുനവ്വര്‍ സാഹിദിനെ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ്‌ ഹാഷ്രിം ബംബ്രാണി തുടങ്ങിയവര്‍ സന്ദര്‍ഷിച്ചു.

കാസര്‍കോട് ഗവ.കോളജില്‍ എസ്.എഫ്.ഐ.-എം.എസ്.എഫ്. സംഘട്ടനം; 3 പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Govt.college, Student, Msf, Sfi, Vidya Nagar, Police, Mla, N.a.nellikunnu, Hospital, Assault, Munavvar Sahid, NCC Cadet, MSF-SFI Clash in Govt. college; 3 Injured

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia