city-gold-ad-for-blogger

വി ഡി സവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി; മഞ്ചേശ്വരം എഇഒ ആർഎസ്എസ് ദാസ്യവേല അവസാനിപ്പിക്കണമെന്ന് എംഎസ്എഫ്

MSF Demands Action Against Manjeshwaram AEO Over Controversial V.D. Savarkar Question in School Quiz
Photo Credit: Facebook/ MSF India

● ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ചതാര് എന്നായിരുന്നു പ്രധാന ചോദ്യം
● ഉത്തരസൂചികയിൽ വി ഡി സവർക്കർ എന്നാണ് നൽകിയിട്ടുള്ളത്
● മഞ്ചേശ്വരം എഇഒ ആർഎസ്എസ് ദാസ്യവേല അവസാനിപ്പിക്കണമെന്ന് എംഎസ്എഫ്
● സർക്കാർ ഉദ്യോഗത്തിലിരിക്കെ ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കുറ്റപ്പെടുത്തൽ

കാസർകോട്: (KasargodVartha) സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മഞ്ചേശ്വരം ഉപജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള എൽപി വിഭാഗം വിദ്യാർഥികളെ ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ്ബ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ.

മത്സരത്തിൽ എഇഒ നൽകിയ ചോദ്യാവലി ആർഎസ്എസ് ശാഖയിൽ നിന്നും തയാറാക്കിയതാണെന്നും സർക്കാർ ഉദ്യോഗത്തിലിരിക്കെ ആർഎസ്എസ് ദാസ്യവേല ചെയ്യുന്ന എഇഒ രാജിവെച്ച് പുറത്ത് പോകണമെന്നും എംഎസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ തലത്തിലുള്ള മത്സരങ്ങളിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

ചോദ്യവും എംഎസ്എഫ് പ്രതിഷേധവും

'ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി' ആരാണെന്നതാണ് ചോദ്യാവലിയിലെ ഒരു പ്രധാന ചോദ്യം. ഇതിൻ്റെ ഉത്തരസൂചികയിൽ 'വി ഡി സവർക്കർ' എന്നും പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര സിലബസ്സുകളിൽ രാജ്യത്തിൻ്റെ ചരിത്രങ്ങൾ വളച്ചൊടിച്ചും ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിച്ചും വിദ്യാർഥി മനസ്സുകളിൽ വിദ്വേഷം വമിപ്പിക്കുന്ന ആർഎസ്എസ്സിൻ്റെ തുടർജോലിയാണ് മഞ്ചേശ്വരം എഇഒ ചെയ്യുന്നതെന്ന് എംഎസ്എഫ് കുറ്റപ്പെടുത്തി.

MSF Demands Action Against Manjeshwaram AEO Over Controversial V.D. Savarkar Question in School Quiz

നടപടി ആവശ്യപ്പെട്ട് നേതാക്കൾ

ചോദ്യാവലി തയാറാക്കിയ അധ്യാപകർ, മഞ്ചേശ്വരം ഉപജില്ലാ സോഷ്യൽ സയൻസ് ക്ലബ്ബ് അസോസിയേഷൻ അംഗങ്ങൾ, ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അടിയന്തരമായി വകുപ്പ് തല അന്വേഷണം നടത്തി കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് സൈഫുദ്ദീൻ കുന്നുംകൈ, ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എം എസ് എഫ് ഡിഡിഇക്ക് ഇമെയിൽ വഴി പരാതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: MSF protests against Manjeshwaram AEO over Savarkar question in a school quiz.

#KasaragodNews #Manjeshwaram #MSFKerala #VDSavarkar #KeralaEducation #LocalNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia