ഡല്‍ഹി പെണ്‍കുട്ടിയുടെ മരണം: എം.എസ്.എഫ്. അനുശോചന ക്യാന്‍വാസ് നടത്തി
Dec 29, 2012, 16:53 IST
കാസര്‍കോട്: ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എം.എസ്.എഫ്. ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡിലെ ഒപ്പ് മരച്ചോട്ടില്‍ അനുശോചന ക്യാന്‍വാസ് നടത്തി. രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവില്‍ ഞാന്‍ ദു:ഖിക്കുന്നു എന്ന വാചകം എഴുതി ച്ചേര്‍ത്ത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നിരവധി പേര്‍ അനുശോചന കുറിപ്പുകള്‍ രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ കിന്നിങ്കാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, റൗഫ് ബാവിക്കര, സഹീര്‍ ആസിഫ്, ഉസാം പള്ളങ്കോട്, മനാഫ് എടനീര്‍, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍, പി.ഇ.എ. റഹ്മാന്‍ മാസ്റ്റര്‍, മൂസാ ബാസിത്ത്, അസ്ഹറുദ്ദീന്‍, സിദ്ദീഖ്, ഹബീബ്, മജീദ് ബെളിഞ്ചം, ഷാഫി, റിസ്‌വാന്‍, സഹദ് ബാങ്കോട്, ഹബീബ് കൊല്ലമ്പാടി, നേതൃത്വം നല്‍കി. മുന്‍ ജില്ലാ സെക്രട്ടറി എം.എ. നജീബ് പ്രതിജ്ഞാ വാചകം ചൊല്ലിക്കെടുത്തു.
Keywords : Kasaragod, MSF, New Delhi, Rape, Kerala, MLA, N.A. Nellikunnu, Inauguration, Shamsudheen, Kasargodvartha, Malayalam News.