city-gold-ad-for-blogger

ഓള്‍ഡ് ഈസ് ഗോള്‍ഡ് ജനറേഷന്‍ മീറ്റ് ലോഗോ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു

ചെങ്കള: (www.kasargodvartha.com 06/03/2016) എം എസ് എഫ് ചെങ്കള ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓള്‍ഡ് ഗോള്‍ഡ് ജനറേഷന്‍ മീറ്റിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ലോഗോ തങ്ങള്‍ക്ക് കൈമാറി.

നവ തലമുറയെയും പഴയ തലമുറയെയും കോര്‍ത്തിണക്കുന്ന വ്യത്യസ്ത പരിപാടികളോടെ ഏപ്രില്‍ ആദ്യ വാരത്തില്‍ ചെങ്കളയിലാണ് ജനറേഷന്‍ മീറ്റ് സംഘടിപ്പിക്കുന്നത്. പഴയ കാല നേതാക്കളുടെ ചരിത്രങ്ങള്‍, പഴയ കാല ഉപകരണങ്ങള്‍ ഉള്‍പെടെയുള്ള ഫോട്ടോ എക്‌സിബിഷനും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

ദി ലേഗോ പ്രസന്റേഷന്‍ പരിപാടിയില്‍ മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖ്, എം.സി ഖമറുദ്ദീന്‍, ബി.കെ അബ്ദുസമദ്, ബി.എം.എ ഖാദര്‍, അഷ്‌റഫ് എം.എ.എച്ച്, കെ മുഹമ്മദ് കുഞ്ഞി, ഖാദര്‍ ബദ്‌രിയ, നൗഷാദ് എം.എം, നിഷാദ് എ.എം, സുനൈഫ് എം.എ.എച്ച്, മഹ്‌റൂഫ് ബദ്‌രിയ, ഖാലിദ് ഷാന്‍, അഫ്ത്താബ് എം.എ, സിനാന്‍ സി.ബി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓള്‍ഡ് ഈസ് ഗോള്‍ഡ് ജനറേഷന്‍ മീറ്റ് ലോഗോ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു

Keywords : Chengala, MSF, Meet, Programme, Logo, Kasaragod, N.A.Nellikunnu, MLA, P.B. Abdul Razak, Generation Meet, MSF old is gold generation meet logo released.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia