ചെങ്കള എം.എസ്.എഫ് നവാഗത സംഗമവും ക്ലീന്‍ ചെങ്കള ഡോക്യുമെന്ററി പ്രദര്‍ശനവും തിങ്കളാഴ്ച
Dec 28, 2014, 13:33 IST
ചെര്‍ക്കള: (www.kasargodvartha.com 28.12.2014) എംഎസ്എഫ് ചെങ്കള ശാഖയുടെ നവാഗത സംഗമവും ക്ലീന്‍ ചെങ്കളയുടെ ഭാഗമായി ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജിയെ മുന്‍നിര്‍ത്തി ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശനവും തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ചെങ്കള ലീഗ് ഹൗസില്‍ നടക്കും.
എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി ക്ലീന്‍ ചെങ്കള ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ശാഖാ പ്രസിഡണ്ട് ഖാലിദ് എരിയാല്‍ അധ്യക്ഷത വഹിക്കും.
എം.എസ്.എഫിന്റെ ബാനറില്‍ ഖാദര്‍ കരിപ്പൊടിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ദുബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ദുബൈ എയര്‍പോര്‍ട്ടില്‍ വെച്ച് മരണപ്പെട്ട ഷാഫിയുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ശേഖരിച്ച ഫണ്ട് എം.എസ്.എഫ് ഉദുമ മണ്ഡലം കമ്മിറ്റിക്ക് പരിപാടിയില്‍ വെച്ച് കൈമാറും.
എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി ക്ലീന്‍ ചെങ്കള ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ശാഖാ പ്രസിഡണ്ട് ഖാലിദ് എരിയാല്‍ അധ്യക്ഷത വഹിക്കും.

Keywords : Kasaragod, Kerala, MSF, Chengala, Programme, Cleaning, Documentary, Clean Chengala.