city-gold-ad-for-blogger

വിദ്യാഭ്യാസ വായ്പ എടുത്തവരുടെ കയ്യില്‍ നിന്നു പണം പിരിക്കാന്‍ റിലയന്‍സ്; എം.എസ്.എഫ് എസ്.ബി.ടി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: (www.kasargodvartha.com 13/08/2015) വിദ്യാഭ്യാസ വായ്പ എടുത്തവരുടെ കയ്യില്‍ നിന്നു പണം പിരിക്കാന്‍ റിലയന്‍സിലെ ഏല്‍പ്പിച്ച എസ്.ബി.ടിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ തന്നെ ബാങ്കുകള്‍ വിമുഖത കാണിക്കുകയാണ.് ഇപ്പോള്‍ പണം പിരിക്കാന്‍ കുത്തക കമ്പനികളെ ഏല്‍പ്പിക്കുക വഴി ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് ഉണ്ടാവുക. ഇതിനെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് എം എസ് എഫ് നടത്തിയത്. കുത്തക മുതലാളിമാരെ ഏല്‍പ്പിക്കുന്നതില്‍ നിന്നു പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മാര്‍ച്ച് മുന്നറിയിപ്പു നല്‍കി.

കാസര്‍കോട്ട് എസ്.ബി.ടിയിലേക്കു നടത്തിയ മാര്‍ച്ച് മണ്ഡലം മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു.നവാസ് കുഞ്ചാര്‍ സ്വാഗതം പറഞ്ഞു. ഹാഷിം ബംബ്രാണി, സഅദ് ബാങ്കോട്, അഷ്‌റഫ് എടനീര്‍, ഹാരിസ് പട്ടേല്‍, അസര്‍ എതിര്‍ത്തോട്, സാബിത്ത് ബിസി റോഡ്, നിസാം ഹിദായത്ത് നഗര്‍, സലാം ബെളിഞ്ച, മജീദ് ബെളിഞ്ച, തബ്ശീര്‍ സന്തോഷ്‌നഗര്‍, റഫീഖ് വിദ്യാനഗര്‍, അന്‍സാഫ് കുന്നില്‍, ഷാനിഫ് നെല്ലിക്കട്ട, ശഫീഖ് തുരുത്തി, നൗഫല്‍ കുമ്പഡാജെ, ഖലീല്‍ തുരുത്തി, സാഇദ് പടുവടുക്കം, സക്കീര്‍ ബാങ്കോട്, സുനൈഫ് തെരുവത്ത്, ഫയാസ് നേതൃത്വം നല്‍കി.

മഞ്ചേശ്വരത്ത് നടന്ന പ്രതിഷേധ സമരം മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. സെയ്ഫുല്ല തങ്ങള്‍, ഇര്‍ഷാദ് മൊഗ്രാല്‍, റഹ്് മാന്‍ ഗോള്‍ഡന്‍, ആസിഫ് ഉപ്പള, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജാഫര്‍ പാവൂര്‍ സംസാരിച്ചു.

ഉദുമയില്‍ നടന്ന മാര്‍ച്ച് എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് ഹുസൈന്‍, ഫൈസല്‍ പള്ളിപ്പുറം, സിറാജ്, ഫര്‍ഹാന്‍ എം.എസ്, അന്‍വര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നടന്ന മാര്‍ച്ച് ഇഖ്ബാല്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. റംഷീദ് നമ്പ്യാര്‍കൊച്ചി, ജബ്ബാര്‍ ചിത്താരി, ജൗഹല്‍ ബളാല്‍, സഫ് വാന്‍, സിനാന്‍, അജ്‌നാസ് നേതൃത്വം നല്‍കി.
വിദ്യാഭ്യാസ വായ്പ എടുത്തവരുടെ കയ്യില്‍ നിന്നു പണം പിരിക്കാന്‍ റിലയന്‍സ്; എം.എസ്.എഫ് എസ്.ബി.ടി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia