'ഭരണം കിട്ടുമ്പോള്‍ സമര പോരാട്ടങ്ങള്‍ നിര്‍ത്തിവെക്കുന്ന പ്രസ്ഥാനമല്ല എം.എസ്.എഫ്'
Nov 9, 2012, 20:11 IST
വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതം; എം.എസ്.എഫ് മാര്‍ച്ച് നടത്തി
കാസര്‍കോട്: ഭരണം കിട്ടുമ്പോള്‍ സമര പോരാട്ടങ്ങള്‍ നിര്‍ത്തിവെക്കുന്ന പ്രസ്ഥാനമല്ല എം.എസ്.എഫെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.സി. ഖമറുദ്ദീന്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിച്ചതിനാല്‍ എം.എസ്.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ബസ്സുകളില്‍ ഞായറാഴ്ച പോലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.യില്‍ കണ്‍സഷന്‍ നല്‍കാത്തത് വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അനീതിയാണ്. വിദ്യാര്‍ത്ഥികളെ രണ്ടാംകിട യാത്രക്കാരായി കാണുന്ന പ്രവണത ബന്ധപ്പെട്ട അധികാരികളും, ജീവനക്കാരും നിര്‍ത്തി വെക്കണം. ഫയര്‍സ്റ്റേജില്‍ പകല്‍കൊള്ള നടത്താന്‍ വേണ്ടി ബസ് മുതലാളിമാര്‍ക്ക് ഒത്താശ ചെയ്ത് കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം.
വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നത്തില്‍ അധികാരികള്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ എം.എസ്.എഫ് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് മുസ്‌ലിം ലീഗ് എല്ലാവിധ പിന്തുണയും നല്‍കും. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് എം.എസ്.എഫ് മാര്‍ച്ച് നടത്തിയത്, അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിച്ചതിനാല്‍ യാത്രാദുരിതം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്‍സഷന്‍ നല്‍കുക, സ്റ്റുഡന്‍സ് ഓണ്‍ലി ബസ് ഇറക്കുക, വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ബസ്റ്റാന്‍ഡില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്കാണ് മാര്‍ച്ച് നടത്തിയത്.
എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ഷംസുദ്ധീന്‍ കിന്നിങ്കാര്‍ അദ്ധ്യക്ഷംവഹിച്ചു. ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ മൊയ്തീന്‍ കൊല്ലമ്പാടി, എം.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി അസീസ് കളത്തൂര്‍, അഷ്‌റഫ് എടനീര്‍ എന്നിവര്‍ സംസാരിച്ചു.
മുജീബ് തളങ്കര, റഹ്മാന്‍ ഗോള്‍ഡന്‍, മുഹമ്മദ് മണിയനോടി, മനാഫ് എടനീര്‍, ആസിഫലി കന്തന്‍, മൂസ ബാസിത്, ഇര്‍ഷാദ് മൊഗ്രാല്‍, ശംസീര്‍ ചെങ്കള, അഷ്ഫാഖ് തുരുത്തി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസീബ്. സി.കെ, ഇര്‍ഷാദ് പടന്ന, നൂറുദ്ദീന്‍ ബെളിഞ്ചം, സഹീര്‍ ആസിഫ്, ഹാഷിം ബബ്രാണ, സിദ്ദീഖ് മഞ്ചേശ്വരം, സിദ്ദീഖ് ദണ്ഡകോളി, ഇജാസ് പി.വി, മജീദ് ബെളിഞ്ചം, അമി സി. ഐ, നൂറുദ്ദീന്‍ ഉറുമി, സാലി ബേക്കല്‍, ജുനൈദ് ഉദുമ, സലാം ബെളിഞ്ചം, റിസ്‌വാന്‍ പൊവ്വല്‍, റഫീഖ് വിദ്യാനഗര്‍, ഷഫീഖ്, ത്വാഹ, ഫാറൂഖ്, എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: MSF, march, Kasaragod, Bus, Students, Kerala, Muslim Student Federation, M.C Qamarudeen, Price, ST, New bus stand, Malayalam News, IUML.