Student Meet | എംഎസ്എഫ് കാസർകോട്: വിദ്യാർത്ഥി സംഗമങ്ങൾ ബുധനാഴ്ച അരങ്ങേറുന്നു
കാസർകോട്: (KasargodVartha) ‘ഐക്യം അതിജീവനം അഭിമാനം’ എന്ന പ്രമേയത്തിൽ എംഎസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാർത്ഥി സംഗമങ്ങൾ ബുധനാഴ്ച നടക്കും.
ജില്ലയിലെ മുഴുവൻ കാമ്പസുകളിലെയും പ്രതിന്ധികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ക്യാമ്പസ് നേതൃ സംഗമം
രാവിലെ 10 മണിക്ക് കാസർകോട് ടി.എ. ഇബ്രാഹിം സ്മാരക മന്ദിരം ഹാളിൽ നടക്കുന്ന ക്യാമ്പസ് നേതൃ സംഗമത്തിൽ ജില്ലയിലെ എല്ലാ കോളേജുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. പരിപാടിയുടെ ബ്രോഷർ പ്രകാശനം സി.എച്ച്. സെൻറർ ചെയർമാൻ ലത്തീഫ് ഉപ്പളാ ഗേറ്റ് നിർവഹിച്ചു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ജില്ലാ പ്രസിഡന്റ് സയ്യിദ് ത്വാഹ, ജംഷീർ മൊഗ്രാൽ, സർഫ്രാസ് ബന്തിയോട്, റഹിം പള്ളം എന്നിവർ സംബന്ധിച്ചു.
ഹരിത വിദ്യാർത്ഥിനി സംഗമം
11.30ന് അതേ വേദിയിൽ ഹരിത വിദ്യാർത്ഥിനി സംഗമം നടക്കും. ദുബൈ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി ഈ ചടങ്ങിൻ്റെ ബ്രോഷർ ഹരിത ജില്ലാ ചെയർപേഴ്സൺ ഷഹാന കുണിയക്ക് നൽകി പ്രകാശനം ചെയ്തു. ഹരിത സംസ്ഥാന ചെയർപേഴ്സൺ ഷഹീദ റഷീദ് സംബന്ധിച്ചു.
ഈ സംഗമങ്ങളിലൂടെ വിദ്യാർത്ഥികളിൽ ഐക്യം, അതിജീവനം, അഭിമാനം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് എംഎസ്എഫ് നേതാക്കൾ അറിയിച്ചു.