ചെങ്കളയില്‍ എം.എസ്.എഫ് ജില്ലാ സമ്മേളന പ്രചരണ ബോര്‍ഡ് നശിപ്പിച്ചു
May 10, 2015, 16:00 IST
ചെര്‍ക്കള: (www.kasargodvartha.com 10/05/2015) ചെങ്കളയില്‍ എം.എസ്.എഫ് ജില്ലാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്. സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.
എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദു സമദ്, പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി, ഖാദര്‍ ചെങ്കള, സുനൈഫ് എം.എ.എച്ച്, ഇബ്രാഹിം മാസ്റ്റര്‍, ജാസിര്‍ കുന്താപുരം, നൗഷാദ് എം.എം, തബ്ഷീര്‍ സി.ബി തുടങ്ങിയവര്‍ പ്രതിഷേധം അറിയിച്ചു.

Keywords : Cherkala, Kasaragod, MSF, Conference, Flex board, Chengala.