സഹോദരിമാര്‍ക്ക് വേണ്ടി പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി എം.എസ്എഫ്
Jun 5, 2015, 19:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 05/06/2015) പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടും സാമ്പത്തിക പ്രയാസം മൂലം പഠനം നിര്‍ത്താന്‍ തയ്യാറായ വിദ്യാര്‍ത്ഥിനിക്ക് സാന്ത്വനവുമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍. ഈ വിദ്യാര്‍ത്ഥിനിയുടെ മുഴുവന്‍ പഠന ചെലവും കുന്നില്‍ ശാഖാ എം.എസ്.എഫ് വഹിക്കും. ഇവരുടെ രണ്ട് സഹോദരിമാര്‍ക്ക് പഠനോപകരണങ്ങളും നല്‍കി.
മൊഗ്രാല്‍ പുത്തൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഇവരുടെ കുടുംബം ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തള്ളി നീക്കുന്നത്. കൂലിപ്പണി ചെയ്തിരുന്ന കുടുംബനാഥന്‍ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നു. മൂന്ന് പെണ്‍കുട്ടികളും ഭാര്യയും അടങ്ങിയതാണ് ഇവരുടെ കുടുംബം. മക്കള്‍ മൂന്ന് പേരും മൊഗ്രാല്‍ പുത്തൂര്‍ ഗവ. സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നു.
താഴെ ക്ലാസില്‍ പഠിക്കുന്ന അനിയത്തിമാര്‍ക്ക് വേണ്ടിയാണ് പഠനത്തില്‍ മിടുക്കിയായ ഈ വിദ്യാര്‍ത്ഥിനി പത്താം ക്ലാസിലേക്ക് പാസായിട്ടും പഠനം നിര്‍ത്താന്‍ തയ്യാറായത്. ഈ കുടുംബത്തിന്റെ സങ്കടം അധ്യാപകരില്‍ നിന്നും മനസിലാക്കിയാണ് കുന്നില്‍ പി.എച്ച് അബ്ബാസ് ഹാജി സ്മാരക ജനസേവന കേന്ദ്രവും എം.എസ്.എഫ് കമ്മിറ്റിയും ഈ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നത്. പാണക്കാട് ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി പ്രകാരം മറ്റു സഹായങ്ങളും ഈ കുടുംബത്തിന് നല്‍കും.
മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് അന്‍സാഫ് എടച്ചേരി ഈ കുടുംബത്തിനുള്ള സഹായം സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിച്ചു. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. എ. ഗിരീഷ് ബാബു, വേണുഗോപാല്‍, എം. സുരേന്ദ്രന്‍, പി. ദീപേഷ് കുമാര്‍, അഫ്‌സല്‍, കെ.എച്ച് ഇര്‍ഫാന്‍, മിദ്‌ലാജ്, സി. രാമകൃഷ്ണന്‍, പി. രാജേഷ്, സുഹൈല്‍, ലത്വീഫ് അത്തു, കെ.ബി അഷ്‌റഫ്, സിദ്ദീഖ് കൊക്കടം, ഇല്യാസ്, സക്കീര്‍ പൗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Mogral Puthur, MSF, SSLC, Examination, Students, MSF Financial aid for school student.
Advertisement: