city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാവിയിലേക്ക് വഴി ചൂണ്ടി എം എസ് എഫ് മുന്‍സിപ്പല്‍ തിരിച്ചറിവ് ക്യാമ്പ്

കാസര്‍കോട്: (www.kasargodvartha.com 07/06/2016) ഉന്നത വിദ്യഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവബോധം പകര്‍ന്ന് എം എസ് എഫ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പ് പ്ലസ് ടു കഴിഞ്ഞ് ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായി.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കളിയും, ചിരിയും, വര്‍ത്തമാനവും കൊണ്ട് അറിവിന്റെ പുതിയ വേദിയായി ക്യാമ്പ് മാറി. വിവിധ തൊഴില്‍ സാധ്യതകളെ കുറിച്ചും അവബോധം പകര്‍ന്ന ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായി മാറി.

വ്യക്തിത്വ വികസന ക്ലാസിന് നിര്‍മല്‍കുമാര്‍ നേതൃത്വം നല്‍കി. ന്യൂ ജനറേഷര്‍ കാലത്തെ വിദ്യാര്‍ത്ഥി എന്ന വിഷയത്തെ ആസ്പദമാക്കി എ ബി കുട്ടിയാനം ക്ലാസെടുത്തു. ഫെഫീഖ് തുരുത്തിയുടെ അധ്യക്ഷതയില്‍ മുസ്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബ്രംബാണി, മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, സെക്രട്ടറി നവാസ് കുഞ്ചാര്‍, അല്‍റാസി പാരാമെഡിക്കല്‍ കോളജ് ഡയറകടര്‍ അനീസ് ബെദിര, ഖലീല്‍ തുരുത്തി, സഫ് വാന്‍ ചെടേക്കാല്‍, ശറഫുദ്ദീന്‍ സി ഐ, സുനൈഫ് തെരുവത്ത് എന്നിവര്‍ സംസാരിച്ചു.

പരിപാടിയില്‍ എബി കൂട്ടിയാനത്തെ ആദരിച്ചു. എം എസ് എഫ് മുന്‍സിപ്പല്‍ സെക്രട്ടറി റഫീഖ് വിദ്യാനഗര്‍ സ്വാഗതവും, ട്രഷറര്‍ സക്കീര്‍ ബാങ്കോട് നന്ദിയും പറഞ്ഞു.

ഭാവിയിലേക്ക് വഴി ചൂണ്ടി എം എസ് എഫ് മുന്‍സിപ്പല്‍ തിരിച്ചറിവ് ക്യാമ്പ്

Keywords : MSF, Camp, Inauguration, Kasaragod, Students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia