എം.എസ്.എഫ് ജില്ലാ കമ്മിറ്റിയിലേക്ക് പൊരിഞ്ഞ മത്സരം; ഒടുവില്‍ ഇറങ്ങിപ്പോക്കും
May 30, 2014, 12:43 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2014) എം.എസ്.എഫ് ജില്ലാ കമ്മിറ്റിയിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പൊരിഞ്ഞ പോരാട്ടം. മത്സരത്തിനൊടുവില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ ലഭിച്ച സ്ഥാനങ്ങള്‍ വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. പ്രസിഡന്റ് സ്ഥാനത്തേയ്ക്കാണ് വാശിയേറിയ മത്സരം നടന്നത്. പ്രസിഡന്റായി ഹാഷിം ബംബ്രാണ തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിനാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നുള്ള ആബിദ് ആറങ്ങാടിയെ ഹാഷിം പരാചയപ്പെടുത്തിയത്.
ഹാഷിമിന് 36 ഉം ആബിദിന് 35 വോട്ടും ലഭിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ആബിദ് ആറങ്ങാടിയും ഗോള്‍ഡന്‍ റഹ്മാനും തമ്മിലായിരുന്നു മത്സരം. ഇതില്‍ ആബിദ് ആറങ്ങാടി വിജയിച്ചു. 27 നെതിരെ 32 വോട്ടുകള്‍ നേടിയാണ് ആബിദ് വിജയിച്ചത്. ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ഉസാമ പള്ളംങ്കോടും മുംതസീര്‍ തങ്ങളും തമ്മിലായിരുന്നു മത്സരം. മുംതസീര്‍ നേടിയ 22 വോട്ടിനെതിരെ 39 വോട്ട് നേടിയ ഉസാമ പള്ളംങ്കോട് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന സെക്രട്ടറി പി.കെ. മുഹമ്മദലി കണ്ണൂരാണ് റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. നിലവിലെ പ്രസിഡന്റായ സഹീര്‍ ആസിഫ് മത്സരിക്കാന്‍ രംഗത്തുവന്നില്ല. ഇതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കരയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും പുതു മുഖങ്ങള്‍ക്ക് വേണ്ടി റൗഫ് വഴിമാറിക്കൊടുത്തു.
വൈസ് പ്രസിഡന്റായി ആസിഫ് കന്തല്‍, ഇര്‍ഷാദ് പടന്ന, മുംതസീര്‍ തങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു. ജോ. സെക്രട്ടറിമാരായി സി.ഐ ഹമീദ്, സിദ്ദീഖ് ദണ്ഡഗോളി, ജാബിര്‍ തങ്കയം എന്നിവരെ തിരഞ്ഞെടുത്തു. മത്സരത്തിനൊടുവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റീക്കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നെങ്കിലും എതിരാളിയായി മത്സരിച്ച അബിദ് ആറങ്ങാടി റീക്കൗണ്ടിംഗ് വേണ്ടന്ന് ആവശ്യപ്പെട്ടതിനാല്‍ റിട്ടേണിംഗ് ഓഫീസര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നള്ള കൗണ്‍സിലര്‍മാരുടെ ആവശ്യം നിരസിച്ചു.
ഇതേ തുടര്‍ന്നാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. വൈസ് പ്രസിഡന്റായ അഷ്‌റഫ് കന്തലും ജോ. സെക്രട്ടറിയായ സിദ്ദീഖ് ദണ്ഡഗോളിയും തങ്ങള്‍ക്ക് ലഭിച്ച സ്ഥാനം വേണ്ടെന്നുവെച്ചുകൊണ്ടാണ് ഇറങ്ങിപ്പോയത്. നിലവിലുള്ള പ്രസിഡന്റ് സഹീര്‍ ആസിഫ്, ഷംസുദ്ദീന്‍ കിന്നിംഗാര്‍ എന്നിവരെ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളാക്കുമെന്നാണ് സൂചന. നിലവിലെ ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കരയെ സംസ്ഥാന ഭാരവാഹിയാക്കുമെന്നും അറയുന്നു. ഈ മാസം 10ന് ചെര്‍ക്കള കമ്മ്യൂണിറ്റി ഹാളില്‍ നടത്താനിരുന്ന കൗണ്‍സില്‍ യോഗം സംസ്ഥാന ഭാരവാഹികള്‍ക്ക് എത്താന്‍ കഴിയാത്തതിനാലാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
Keywords: Kasaragod, Members, MSF, Muslim Youth League, Committee, inauguration, president, Secretary
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067