അവകാശദിനം എം.എസ്.എഫ്. നിവേദനം നല്‍കി
Jul 24, 2013, 17:04 IST
കാസര്‍കോട്: അവകാശദിനത്തോടനുബന്ധിച്ച് എം.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് എ.ഡി.എം. എച്ച്. ദിനേശന് നിവേദനം നല്‍കി. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ വിദ്യാര്‍ത്ഥികളെയാണ് കൂടുതലായി ബാധിക്കുന്നത്. പുതിയ തലമുറ ഇത് കണ്ടുവളരുകയും അവര്‍ അക്രമങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നു. ഈ സംഭവങ്ങള്‍ അവരുടെ ഭാവിയെ അവതാളത്തിലാക്കുകയും അവരില്‍ വർഗീയ ചിന്തയും വളര്‍ത്തിയെടുക്കുകയും ചെയ്യും. ആയതിനാല്‍ ഇതിനെതിരെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ പല റൂട്ടുകളിലും ഇന്നും സ്വകാര്യ ബസോ, സര്‍ക്കാര്‍ ബസോ സര്‍വീസ് നടത്തുന്നില്ല. സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിച്ചതിനാല്‍ യാത്രാദുരിതം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്‍സഷന്‍ നല്‍കുകയും, ആവശ്യമായ റൂട്ടുകളിൽ സ്റ്റുഡന്‍സ് ഓണ്‍ലി ബസ് അനുവദിക്കുകയും വേണം. എന്നാല്‍ മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതം നീങ്ങുകയും, സ്വകാര്യ ബസുടമകളും വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂ.
ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി സര്‍ക്കാരും പൊതുജനവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. എസ്.എസ്.എല്‍.സി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കാന്‍ അവസരം കിട്ടാതെ അണ്‍ എയ്ഡഡ് സ്ഥാപനത്തെ ആശ്രയിക്കേണ്ടി വരുന്നു. കൂടുതല്‍ സീറ്റ് ആവശ്യമായതിനാല്‍ ജില്ലയില്‍ ഹയര്‍സെക്കൻഡറി സ്ഥാപനവും കൂടുതല്‍ കോഴ്‌സുകളും അനിവാര്യമാണ്. മാത്രവുമല്ല ഹയര്‍സെക്കൻഡറി പരീക്ഷയില്‍ 90% മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് കോളജുകളില്‍ പോലും അവസരം കിട്ടാതെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുന്നതായി കാണാന്‍ കഴിയുന്നു. ജില്ലയിലെ ഭൂരിഭാഗ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിനായി അന്യസംസ്ഥാനത്തെയാണ് ആശ്രയിക്കുന്നത്. ജില്ലയില്‍ രണ്ട് ഗവണ്‍മെന്റ് കോളജുകള്‍ മാത്രമാണ് നിലവിലുള്ളത്. ജില്ലയുടെ തെക്കെ ഭാഗത്തും മധ്യഭാഗത്തുമായി ഒരു ഗവണ്‍മെന്റ് കോളജു പോലുമില്ലാത്തത് വിദ്യാര്‍ത്ഥികളെ ഏറെ ദുരിതത്തിലാക്കുന്നു. ആയതിനാല്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജില്ലയിലേക്ക് കൊണ്ടുവരാന്‍ വേണ്ട നടപടി കൈകൊള്ളാനും അഭ്യര്‍ത്ഥിച്ചു. കൂടാതെ ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി പള്ളിയില്‍ പോകാന്‍ അനുവദിക്കാത്തതും ചൂണ്ടിക്കാട്ടി.
മാത്രവുമല്ല ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഭയാശങ്കയോടെയാണ് സ്‌കൂളിലേക്ക് പോകുന്നത്. കാരണം വിവിധ വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പൂറത്തു നിന്നും സംഘടിച്ച് എത്തുന്ന ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍ സ്‌കൂള്‍, കോളജ് പരിസരത്ത് തമ്പടിച്ച് നില്‍ക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം പോലും സമാനമായ സംഭവം നടന്നു. ജില്ലയിലെ പ്രശ്‌നബാധിത സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ പോലീസ് ഐഡ്പോസ്റ്റ് സ്ഥാപിക്കുവാനോ, പോലീസിനെ നിര്‍ത്തുവാനുള്ള സംവിധാനം ഉണ്ടാക്കാനും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ കിന്നിങ്കാര്‍, ജന.സെക്രട്ടറി ആബിദ് ആറങ്ങാടി, റഊഫ് ബാവിക്കര, ഉസാം പള്ളങ്കോട്, മൂസ ബാസിത്ത്, അഷ്‌റഫ് ബോവിക്കാനം, ഖലീല്‍, ജബ്ബാര്‍, ഫൈറൂസ് എന്നിവർ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords : Kasaragod, MSF, Kerala, Dist, Memorandum, ADM, H Dineshan, Students, Issue, Bus, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.