city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MSF ജില്ലാ കൗണ്‍സില്‍ യോഗം 27ന്; സമവായ ചര്‍ച്ചയ്ക്ക് സംസ്ഥാന പ്രസിഡന്റ് എത്തുന്നു

MSF ജില്ലാ കൗണ്‍സില്‍ യോഗം 27ന്; സമവായ ചര്‍ച്ചയ്ക്ക് സംസ്ഥാന പ്രസിഡന്റ് എത്തുന്നു
കാസര്‍കോട്: എം.എസ്.എഫ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാ കൗണ്‍സില്‍ യോഗം മെയ് 27ന് രാവിലെ 10 മണിക്ക് കാസര്‍കോട് വ്യാപാര ഭവനില്‍ നടക്കും. ജില്ലാ ഭാരവാഹികളെ സമാവായത്തിലൂടെ കണ്ടെത്തുന്നതിനായി സംസ്ഥാന പ്രസിഡന്റ് പി. കെ ഫിറോസ് കാസര്‍കോട്ടെത്തും. 120 പേരടങ്ങുന്ന ജില്ലാ കൗണ്‍സില്‍ യോഗമാണ് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കുക.

ആഷിഖ് ചേലാവൂരാണ് റിട്ടേണിംഗ് ഓഫീസര്‍. നിലവിലുള്ള ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍ ജില്ലാ ജന. സെക്രട്ടറി റൗഫ് ബാവിക്കര നിലവിലെ ജില്ലാ ജന. സെക്രട്ടറി ശംസുദ്ദീന്‍ കിന്നിങ്കാര്‍ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ജന. സെക്രട്ടറി സ്ഥാനത്തേക്ക് കാസര്‍കോട് മണ്ഡലം മുന്‍ എം.എസ്.എഫ് പ്രസിഡന്റ് ഷഹീര്‍ ആസിഫ് നിലവിലെ ജില്ലാ ജോയിന്റ് സെക്രട്ടറി ഹാശിം ബംബ്രാണ, വൈസ് പ്രസിഡന്റ് ആബിദ് ആറങ്ങാടി എന്നിവരുടെ പേരുകളാണ് ജന.സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ട്രഷറര്‍ സ്ഥാനത്തേക്ക് ആബിദ് ആറങ്ങാടി, മഞ്ചേശ്വരം മണ്ഡലത്തിലെ റഹ്മാന്‍ ഗോള്‍ഡന്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ മുഹമ്മദ് മണിയനൊടി, തുഫൈല്‍ വലിയപറമ്പ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. മത്സരം ഒഴിവാക്കികൊണ്ട് സമവായത്തിലൂടെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നാണ് എം.എസ്.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. സമവായത്തിലൂടെ റൗഫ് ബാവിക്കരയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്താല്‍ ഹാശിം ബംബ്രാണ ജന. സെക്രട്ടറിയാകും. ട്രഷററായി ആബിദ് ആറങ്ങാടിയെയും തെരഞ്ഞെടുക്കും. മുസ്ലിം ലീഗിനകത്തെ ഗ്രൂപ്പ് പോര് എം.എസ്.എഫില്‍ ബാധിച്ചിട്ടില്ലാത്തതിനാല്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മത്സരത്തിന് സാധ്യതയില്ല. നിലവിലെ ലീഗ് നേതൃത്വവുമായും യൂത്ത് ലീഗ് നേതൃത്വമായും എം.എസ്.എഫിന്റെ നേതാക്കള്‍ക്ക് ഒരു തരത്തിലുള്ള അസംതൃപ്തിയുമില്ല. അതുകൊണ്ട് തന്നെ ഭാരവാഹികളായി ആരെ പരിഗണിച്ചാലും ലീഗ്, യൂത്ത് ലീഗ് നേതൃത്വം അവരെ അംഗീകരിക്കും.


Keywords: Kasaragod, MSF, Council Meet,  District President

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia