city-gold-ad-for-blogger

എം.എസ്.എഫ് ജില്ലാ സമ്മേളനം എപ്രിലില്‍

കാസര്‍കോട്: (www.kasargodvartha.com 12.12.2014) 'വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക' എന്ന പ്രമേയം ഉയര്‍ത്തി പിടിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ എം.എസ്.എഫ് സമ്മേളനം ഏപ്രില്‍ നടത്താന്‍ തീരുമാനിച്ചു. ജില്ലാ സമ്മേളന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നവാഗത സംഗമം ഡിസംബര്‍ 14 മുതല്‍ 31 നടക്കും. ജനുവരിയില്‍ സ്വാഗത സംഘ രൂപീകരണം, ജനുവരി ഒന്ന് മുതല്‍ 25 വരെ പഞ്ചായത്ത് സമ്മേളനങ്ങള്‍, ജനുവരി 25 മുതല്‍ മണ്ഡല നവാഗത റാലി, ഹയര്‍ സെക്കന്‍ഡറി മീറ്റ്, പാരലല്‍ കോളജ് മീറ്റ്, തലമുറ സംഗമം, കലാ - കയിക മത്സരങ്ങള്‍, സെമിനാറുകള്‍  നടക്കും.

ജില്ലാ പ്രസിഡണ്ട് ഹാശിം ബംബ്രാണ അധ്യക്ഷത വഹിച്ചു. ആക്റ്റിംഗ്  ജന.സെക്രട്ടി സി.ഐ.എ ഹമീദ് ചുടുവളപ്പില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ പ്രമേയ പ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, എ.പി ഉമ്മര്‍, നാസര്‍ ചായിന്റടി, ഖാലീദ് പച്ചക്കാട്, റൗഫ് ബാവിക്കര, ശംസുദ്ദീന്‍ കിന്നിംഗാര്‍, സഹീര്‍ ഹാസിഫ്, സി.എ. അഹ്മദ് കബീര്‍, ഉസാം പള്ളംങ്കോട്, സ്വാദിഖുല്‍ അമീന്‍ ബല്ലാ കടപ്പുറം, ആസിഫ് അലി, സിദ്ദീഖ് ദണ്ഡഗോളി, ടി.ഡി. ഹസന്‍ ബസരി, മനാഫ് എടനീര്‍, മൂസ ബാസിത്ത്, അഷ്ഫാഖ് തുരുത്തി, അസ്‌റുദ്ദീന്‍ എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, റിസ്‌വാന്‍ പൊവ്വല്‍, മജീദ് ബെളിഞ്ചം, അനസ് എതിര്‍തോട്, കെ.വി. ഹുദൈഫ്, നവാസ് കുഞ്ചാര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എം.എസ്.എഫ് ജില്ലാ സമ്മേളനം എപ്രിലില്‍

Keywords : Kasaragod, Kerala, MSF, District, Conference, April. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia