ജില്ലാ സമ്മേളനം സമാപിച്ചു;സംവരണ തത്വം പാലിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തും: എം.എസ്.എഫ്
Apr 29, 2012, 22:44 IST

കാസര്‍കോട്: ന്യൂനപക്ഷ സമുദായത്തിന്റെ പേരില്‍ വാങ്ങിയ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ സംവരണ തത്വം പോലും പാലിക്കുന്നില്ലെന്നും മാനേജ്മെന്റ് നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പോരാട്ടം നടത്തുമെന്ന് എം.എസ്.എഫ് ജില്ലാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയിലെ എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനങ്ങളില്‍പോലും കോഴ വ്യാപകമായിരിക്കുന്നു. ഇത്തരം ചൂഷണം തുര്‍ന്നാല്‍ അത്തരം സ്ഥാപനങ്ങളില്‍ നടത്തുന്ന പ്രവേശനവും ഇന്റര്‍വ്യൂവും തടയാന്‍ മുന്നോട്ടുവരുമെന്ന് എം.എസ്.എഫ് മുന്നറിയിപ്പ് നല്‍കി.
സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ കിന്നിംഗാര്‍ സ്വാഗതം പറഞ്ഞു. വിവിധ സെഷനുകളില്‍ ഡോ.അസീസ് തരുവണ, റഹ്മാന്‍ തായലങ്ങാടി, എ.കെ.എം.അഷറഫ് വിദ്യാര്‍ത്ഥികളുമായി സംവാദിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ദീന്‍, ജില്ലാ ട്രഷറര്‍ സി.ടി.അഹമ്മദലി, എ.ഹമീദ് ഹാജി, പി.മുഹമ്മദ് കുഞ്ഞി മാസ്റര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം.എസ്.മുഹമ്മദ് കുഞ്ഞി, എല്‍.എ.മഹ്മൂദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, മുഹമ്മദ് കുഞ്ഞി ചായിന്റടി, ഡോ.മുഹമ്മദ് അസ്ലം, കെ.ബി.എം.ഷെരീഫ്, മൂസ.ബി.ചെര്‍ക്കള, അഡ്വ.സി.എന്‍.ഇബ്രാഹിം, ബി.കെ.അബ്ദുസമദ്, ഇ.അബൂബക്കര്‍, ഇബ്രാഹിം ബേര്‍ക്ക, ടി.ഡി.കബീര്‍, കബീര്‍ ചെര്‍ക്കള സംബന്ധിച്ചു.
സമാപന സമ്മേളനം എം.എസ്.എഫ് സംസ്ഥാന ജന സെക്രട്ടറി ടി.പി.അഷറഫ് അലി, ആശിഖ് ചേലാവൂര്‍ പ്രമേയ പ്രഭാഷണം നടത്തി. ഇസ്മായീല്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, ബാത്തിഷ പൊവ്വല്‍, മുഹമ്മദ്, ആബിദ് ആറങ്ങാടി, ഹാഷിം ബംബ്രാണി, നൂറുദ്ദീന്‍ ബെളിഞ്ചം, റഊഫ് ബായിക്കര, എം.എ.നജീബ്, നവാസ്, സാദിഖുല്‍ അമീന്‍, അസീബ്, റസാഖ് ചാപ്പ, മുംതസീര്‍ തങ്ങള്‍, അഷ്ഫാഖ് തുരുത്തി, ശംസീര്‍ ചെങ്കള, ആസിഫ് ഉപ്പള, മുഹമ്മദ് കുഞ്ഞി, ഹസ്സന്‍ ബസ്വരി പ്രസംഗിച്ചു.
Keywords: MSF, District conference, Kasaragod