കാസര്‍കോട് മെഡിക്കല്‍ കോളജിന് തടസം നില്‍ക്കുന്നത് മംഗളൂരു ലോബി: എം എസ് എഫ്
Jun 22, 2016, 10:32 IST
പ്രഖ്യാപനം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞും പണി പൂര്‍ത്തിയാവാത്ത മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇപ്പോള്‍ ഗവണ്‍മെന്റ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വിദ്യാര്‍ത്ഥി സമൂഹം ആശങ്കയോടെയാണ് കാണുന്നത്. ഇതിനു പിന്നില്‍ മംഗളൂരു ലോബികളുടെ ഉന്നത തലങ്ങളിലുള്ള ഇടപെടലുകളാണ്. ഈ നയം തുടരുകയാണെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥി സമൂഹത്തെയും പൊതുജനങ്ങളെയും സമരത്തില്‍ അണി നിരത്തുമെന്നും മെഡിക്കല്‍ കോളജ് സമരസമിതിയുമായി കൈകോര്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Keywords : Kasaragod, Medical College, MSF, Protest, Hashim Bambrani, Usam Pallangod.