ഓണാഘോഷ പരിപാടി അലങ്കോലപ്പെടുത്തിയ പോലീസിനെതിരെ നടപടിവേണം: എം എസ് എഫ്
Sep 7, 2014, 14:55 IST
കോഴിക്കോട്:(www.kasargodvartha.com 07.09.2014) കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീറിംഗ് കോളേജിലെ ഓണാഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി.അഷറഫലിയും ജനറല്‍ സെക്രട്ടറി പി ജി മുഹമ്മദും ആവശ്യപ്പെട്ടു.
ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കന്‍മാര്‍ക്കെതിരെയുളള രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നില്‍. കാമ്പസ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു ഡി എസ് എഫിനെ തകര്‍ക്കാനുളള ചില ഗൂഡാലോജനയുടെ ഭാഗമായാണ് പോലീസ് നടപടി. ആഘോഷപരിപാടി അലങ്കോലപ്പെടുത്തിയതിന് പുറമെ മൂന്ന് വിദ്യാര്‍ത്ഥികളെ കളളക്കേസ് ചുമത്തി ഹോസ്റ്റലില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലടച്ചത് ധിക്കാരമാണ്.
നിരപരാധികള്‍ക്കെതിരെ പോലീസ് നടത്തുന്ന അതിക്രമം വെച്ച് പൊറുപ്പിക്കാനാകില്ല. പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭപങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kozhikode, Kerala, Police, Complaint, Onam, LBS College, Kasaragod, MSF, MSF Demands action against police
Advertisement: