എന്‍ഡോസള്‍ഫാന്‍: കേരളം സത്യാവാങ്ങ്മൂലം സമര്‍പ്പിക്കണം: പി.കെ. ഫിറോസ്
Sep 1, 2012, 16:13 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ അനുകൂലമായി നിലപാടെടുത്ത കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ സത്യാവാങ്ങ്മൂലം സമര്‍പ്പിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന എന്‍ഡോസള്‍ഫാന്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കീടനാശിനി ലോബികളെ സഹായിക്കുന്നതിനാണ്.
എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള ഒമ്പത് കീടനാശിനികള്‍ നിരോധിച്ച സ്റ്റോക്ഹോം കണ്‍വെന്‍ഷന്റെ നടപടി റാറ്റിഫൈ ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്നതിന് ഭോപ്പാല്‍ മാതൃകയായി കാസര്‍കോട് സ്പെഷല്‍ ട്രെബ്യൂണല്‍ സ്ഥാപിക്കണം.
മദ്യശക്തിക്കെതിരെ കാമ്പയില്‍ നടത്തുന്ന ഡി.വൈ.എഫ്.ഐ. സി.പി എമ്മിന്റെ കൊലപാതകശക്തിക്കെതിരെയും കാമ്പയിന് നടത്തണം. ഷുക്കുര്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന എം.പി. ഗോവിന്ദന് മാസ്റ്ററുടെ മകന് ശ്യാംജിത്ത് ഉള്പടെയുള്ള മുഴുവന്‍ പ്രതികളേയും ഉടന്‍ പിടിക്കണം.
ബാത്തിഷ പൊവ്വല്‍, അസീസ് കളത്തൂര്‍, ഷംസുദ്ദീന് കിന്നിംഗാള് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Press Meet, Endosulfan, MSF, Karnataka, Convention, DYFI, Kasaragod, Kerala