city-gold-ad-for-blogger

'മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണം അവസാനിപ്പിക്കണം'; എം എസ് എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com 04.07.2017) മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണം അവസാനിപ്പിക്കുക, അന്യായമായ ഫീസ് വര്‍ധനവ് പിന്‍വലിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സ്വാശ്രയ മുതലാളിമാരുടെ ദല്ലാളുകളാവുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും, മിടുക്കരും സാധാരണക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണമെന്നും മാര്‍ച്ചില്‍ ആവശ്യം ഉന്നയിച്ചു.

'മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണം അവസാനിപ്പിക്കണം'; എം എസ് എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

അല്ലാത്ത പക്ഷം വരും ദിവസങ്ങളില്‍ ശക്തമായ പ്രത്യാഘാതം സര്‍ക്കാര്‍ നേരിടേണ്ടി വരും. വിദ്യര്‍ത്ഥി വിരുദ്ധ നിലപാടുകളുമായി മത്സരിക്കുകയാണ് അരോഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പും. ഇത് കണ്ടില്ലെന്ന് നടിക്കുന്ന എസ് എഫ് ഐയുടെ നിലപാടുകള്‍ വിദ്യര്‍ത്ഥികളോട് നടത്തുന്ന വഞ്ചനയും ഇരട്ടതാപ്പുമാണെന്ന് എം എസ് എഫ് നേതാക്കള്‍ ആരോപിച്ചു. എം എസ് എഫ് ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വെസ് പ്രസിഡന്റ് ഹാശിം ബംബ്രാണി ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആക്ടിങ്ങ് സെക്രട്ടറി നഷാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് മൊഗ്രാല്‍ നന്ദി പറഞ്ഞു. മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, ആസിഫ് ഉപ്പള, ജാബിര്‍ തങ്കയം, ഖാദര്‍ ആലൂര്‍, ഗോള്‍ഡന്‍ റഹ് മാന്‍, അനസ് എതിര്‍ത്തോട്, സിദ്ദീഖ് മഞ്ചേശ്വരം, നവാസ് കുഞ്ചാര്‍, സവാദ് അംഗഡിമൊഗര്‍, സഹദ് ബാങ്കോട്, റഹീം പള്ളം, ഷറഫുദ്ദീന്‍ തങ്ങള്‍, നവാസ് ചെമ്പിരിക്ക, ഷാനിഫ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍, ഇജാസ്, ബിലാല്‍ പരവനടുക്കം, നുഹ് മാന്‍ ചെമ്മനാട് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : MSF, Collectorate, March, Kasaragod, Protest, Education, Government.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia