എം.എസ്.എഫ്. ചെങ്കള പഞ്ചായത്ത് റാലിയും പൊതു സമ്മേളനവും 6ന് നായന്മാര്മൂലയില്
Feb 3, 2015, 15:02 IST
നായന്മാര്മൂല: (www.kasargodvartha.com 03/01/2015) 'വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ്. ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാലിയും പൊതുസമ്മേളനവും ഫെബ്രുവരി ആറിന് നായന്മാര്മൂല ഫിഫാറത്ത് നഗറില്‍ വെച്ച് നടക്കും. സ്വാഗത സംഘം ചെയര്മാന് ബി.കെ. അബ്ദുസമ്മദ് പതാക ഉയര്‍ത്തും.
വൈകുന്നേരം മൂന്ന് മണിക്ക് ചെങ്കള നാലാംമൈലില്നിന്ന് ആരംഭിക്കുന്ന റാലിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കും. പൊതു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിക്കും. സാജിദ് നെടുവണ്ണൂര് പ്രമേയ പ്രഭാഷണവും അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണവും നടത്തും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്. നേതാക്കള്‍ സംബന്ധിക്കും.