എം.എസ്.എഫ്. പള്ളങ്കോട് കമ്മിറ്റി ചരിത്ര സെമിനാര്‍ നടത്തി
May 29, 2012, 18:01 IST
പള്ളങ്കോട്: എം.എസ്.എഫ്. പള്ളങ്കോട് കമ്മിറ്റി ചരിത്ര സെമിനാര്‍ നടത്തി. ശാഖാ മുസ്‌ലിം ലീഗ് സെക്രട്ടറി എ.ഹമീദ് ഹാജി പതാക ഉയര്‍ത്തി. സെമിനാര്‍ എം.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. എം.അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. മുംതസിര്‍ തങ്ങള്‍, അസീസ് മൊഗര്‍, ഖലീല്‍ അഡൂര്‍, സിറാജുദ്ദീന്‍, സി.കെ. സവാദ് പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ റഹ്മാന്‍ തായലങ്ങാടി, ഷെരീഫ് പൊവ്വല്‍, ഇബ്രാഹിം പള്ളങ്കോട് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
വൈകിട്ട് നടന്ന റാലിയില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. പൊതു സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് ഉസാം പള്ളങ്കോട് അധ്യക്ഷത വഹിച്ചു. 42 വര്‍ഷത്തെ പത്രവിതരണത്തിന് വിരമിച്ച എം. യൂസുഫ് ഹാജിക്ക് എം.സി. ഖമറുദ്ദീന്‍ ഉപഹാരം നല്‍കി. എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്‍ റസാഖ് ഹാജി അവാര്‍ഡ് നല്‍കി. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.പി. സിറാജുദ്ദീന്‍ പഠനോപകരണം വിതരണം ചെയ്തു. എം.എസ്.എഫ്.ജില്ലാ വൈസ് പ്രസിഡണ്ട് ഉസാം പള്ളങ്കോടിന് സംസ്ഥാന സെക്രട്ടറി ബാത്തിഷ പൊവ്വല്‍ ഉപഹാരം നല്‍കി. ഇസ്മയില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി.
എം.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി, വൈസ് പ്രസിഡണ്ട് മനാഫ് എടനീര്‍, വാര്‍ഡ് മെമ്പര്‍ റസീന യൂസുഫ്, എം.എ. നജീബ്, റഊഫ് ബായിക്കര, ഹാഷിം ബംബ്രാണി, എ.ഹമീദ്, എം.എ.അബ്ദുല്‍ ഖാദര്‍, ശുഹൈബ്, അഷ്‌റഫ്, ജസാറുദ്ദീന്‍, എ.ബി. ശക്കീര്‍, ശമീമുദ്ദീന്‍, നുഷ്ഹദ്, സാദിഖ്, ഹസൈനാര്‍, എ.വി.സിദ്ദീഖ്, അബ്ദുല്‍ റസാഖ്, എ.കെ. സിറാജുദ്ദീന്‍ പ്രസംഗിച്ചു.
Keywords: Kasaragod, MSF, Pallangod, Seminar.